ജുബൈൽ: ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുൽ മന്നാൻ കൊടുവള്ളി ആമുഖഭാഷണം നടത്തി. അർശദ് ബിൻ ഹംസ വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ആസാദ് വളപട്ടണം സാമ്പത്തിക റിപ്പോർട്ട് സമർപ്പിച്ചു. ജനറൽ ബോഡി യോഗത്തിൽ എൻജിനീയർ എൻ.വി. മുഹമ്മദ് സാലിം മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഇസ്ലാം ഏറെ വിമർശിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് യഥാർഥ അറിവിന്റെ സ്രോതസ്സുകളിൽനിന്ന് ഇസ് ലാമിനെക്കുറിച്ച് പഠിക്കുകയും അറിവ് പകർന്നു നൽകുകയും ചെയ്യുന്ന പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. സുബ്ഹാൻ സ്വലാഹി, മുഹമ്മദ് സിയാദ് എന്നിവർ നടപടിക്രമങ്ങൾ നിയന്ത്രിച്ചു. ഭാരവാഹികൾ: അർഷദ് ബിൻ ഹംസ (പ്രസി.), അബ്ദുൽ മന്നാൻ കൊടുവള്ളി (ജന. സെക്ര.), ആസാദ് വളപട്ടണം (ട്രഷ.), മൊയ്തീൻ കുട്ടി മലപ്പുറം, ഇബ്രാഹിം പൊട്ടേങ്ങൾ (വൈസ് പ്രസി.), എൻ.പി. അലിയാർ, ഹബീബ് റഹ്മാൻ (ജോ. സെക്ര.). വിവിധ വകുപ്പുകൾക്ക് നേതൃത്വം നൽകാൻ കൺവീനർമാരെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.