ദമ്മാം: വർഷങ്ങൾക്കുശേഷം ദമ്മാമിലെ അൽ നുൈസഫ് ഒാഡിറ്റോറിയത്തിൽ പാടാനെത്തുേമ്പ ാൾ ഉപ്പയുമൊന്നിച്ച് ആദ്യമായി സൗദിയിലെത്തിയ ഒാർമകൾ മനസ്സിലേക്ക് ഇരച്ചെത്തുന ്നുവെന്ന് അന്തരിച്ച പ്രശസ്ത ഗായകൻ കണ്ണൂർ സലീമിെൻറ മകൾ പാട്ടുകാരി സജിലി സലീം പറഞ്ഞു. ദമ്മാമി ലെ ‘കസവ് ’കൂട്ടായ്മ സ്ത്രീകൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന ‘പെണ്ണൊരുക്കം’ പരി പാടിയിൽ അതിഥിയായെത്തിയ സജിലി ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. അന്നത്തെ അതേ വേദിയിലാണ് വെള്ളിയാഴ്ച വീണ്ടും പാടുന്നത്. മനസ്സുവിങ്ങാതെ പാടാൻ കഴിയണേ എന്നാണ് പ്രാർഥന.
പാട്ടുതാളം നിറഞ്ഞുനിൽക്കുന്ന വീടായിരുന്നു ഞങ്ങളുടേത്. സംഗീതം കേട്ടാണ് ഞാനും സഹോദരങ്ങളും ഉണരുകയും ഉറങ്ങുകയും ചെയ്തത്. അതുകൊണ്ടുതന്നെ ചെറുപ്പത്തിലേ പാട്ടു മൂളിത്തുടങ്ങി. ‘വിളിച്ചില്ലല്ലോ വാപ്പ വിളിച്ചില്ലല്ലോ’ എന്ന സഹോദരി സജ്ലയും ഉപ്പയും പാടി സൂപ്പർ ഹിറ്റായ പാട്ടിന് മറുപടിയായി ഉപ്പതന്നെ എഴുതിയ പാട്ടാണ് ആദ്യം പാടുന്നത്. അന്ന് ആറു വയസ്സുകാരിയാണ് ഞാൻ. ഒരു പാട്ടുകാരി എന്ന അർഥത്തിൽ ഏറെ അഭിമാനവും അംഗീകാരവും കിട്ടി വളരാൻ അവസരമുണ്ടായി. മൈലാഞ്ചി റിയാലിറ്റി ഷോയിലേക്ക് വന്നതാണ് ജീവിതത്തെ മാറ്റിമറിച്ചത്. കുടുംബത്തോടൊപ്പമല്ലാതെ മറ്റൊരു പരിപാടിക്കും പോയിട്ടില്ലാത്തതിനാൽ സ്വന്തമായി പരിപാടികൾ ചെയ്യാനുള്ള ൈധര്യവും അംഗീകാരവും നേടിയത് അവിടെനിന്നാണ്.
മാപ്പിളപ്പാട്ട് പാടുന്നവർ മറ്റു പാട്ടുകൾ പാടിയാലും ആരും അംഗീകരിക്കുന്നില്ല എന്നത് ഖേദകരമാണ്. പേക്ഷ, ഇപ്പോൾ താൻകൂടി ജൂറിയായ സരിഗമപ അതിനുമപ്പുറത്തുള്ള അവസരങ്ങൾ ഉയർത്തുന്നുവെന്നും സജിലി പറഞ്ഞു. പുതിയ കാലത്തെ മാപ്പിളപ്പാട്ടുകളെ അടച്ചാക്ഷേപിക്കരുത്. ചിലർ മികച്ച പാട്ടുകൾതന്നെ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, ചിലർ ഒരു ഗൗരവവുമില്ലാതെ പാട്ടുകൾ ചെയ്ത് മാപ്പിളപ്പാട്ടിനെ ചീത്തയാക്കുകയാണ്. ഇത് കേൾക്കുേമ്പാൾ ഇത്രയേയുള്ളൂ മാപ്പിളപ്പാട്ടുകൾ എന്ന് ആളുകൾ ധരിക്കും. ഉപ്പയായിരുന്നു വഴികാട്ടിയും ഗുരുവുമൊക്കെ. മൈലാഞ്ചിയുടെ ഷൂട്ടിൽ നിൽക്കുേമ്പാഴാണ് ഉപ്പ മരിച്ച വാർത്തയെത്തിയത്. ശരിക്കും തകർന്നുപോയി. തിരികെ ജീവിതത്തിലേക്ക് എത്താൻ ഏറെ സമയമെടുത്തു.
ഉപ്പയുടെ പാട്ടുകൾ വേദിയിൽ പാടുേമ്പാൾ ആ സാന്നിധ്യം ഞാനറിയും. ലൈല മജ്നു എന്ന ഉപ്പയുടെ പാട്ട് ഏതാണ്ടെല്ലാ വേദിയിലും പാടും. ഇല്ലെങ്കിൽ ആളുകൾ പാടാൻ ആവശ്യപ്പെടും. ഇപ്പോൾ റിയാലിറ്റി ഷോയിലെ ജൂറിയായിരിക്കുേമ്പാൾ മുന്നിലെത്തുന്ന പുതിയ തലമുറയിലെ കുട്ടികളുടെ മുന്നിൽ വിസ്മയത്തോടെയാണ് ഇരിക്കാറ്. അവരിൽനിന്ന് ഞങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. ആരെയാണ് പുറത്താക്കുക എന്നറിയാതെ കുഴങ്ങിപ്പോകും. അത്രയും മികച്ച പ്രകടനങ്ങളാണ് അവർ കാഴ്ചവെക്കുന്നത്. പാട്ടിനൊപ്പം ബ്യൂട്ടീക് ബിസിനസും കൊണ്ടുനടക്കുന്നു. ഭർത്താവ് ഷബാബുമൊന്നിച്ചാണ് സജിലി സൗദിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.