റിയാദ്: ഹൃദയാഘാതം മൂലം തമിഴ്നാട് സ്വദേശി റിയാദിൽ മരിച്ചു. കന്യാകുമാരി സ്വദേശി പ്രതിബ് (45) ആണ് മരിച്ചത്. റിയാദ് റൗദയിൽ പെയിൻറ് ഷോപ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. മുറിയിൽ ഉറങ്ങിക്കിടക്കുേമ്പാഴായിരുന്നു മരണം. ഭാര്യ: മീര. കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, ഫിറോസ് ഖാൻ കൊട്ടിയം, മഹബൂബ് ചെറിയവളപ്പ്, ശിഹാബ് പുത്തോയത്ത്, പ്രതിബിെൻറ സുഹൃത്ത് വിജു എന്നിവർ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.