ജുബൈൽ: റോയൽ കമീഷൻ ജുബൈലിലെ ഡ്രൈവർമാരുടെ കൂട്ടായ്മയായ ‘കാരുണ്യ സ്പർശം ആർ.സി വോയിസ്’ ഓണം, സൗദി ദേശീയദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. നൂറുകണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. വിഭവസമൃദ്ധമായ ഓണസദ്യയും കൂടിച്ചേരലിന് മാറ്റുകൂട്ടി.
കസേരകളി, ഓട്ടമത്സരം, പഞ്ചഗുസ്തി, വടംവലി തുടങ്ങിയ വൈവിധ്യമാർന്ന മത്സരങ്ങൾ കാണികൾക്ക് ഹരം പകർന്നു. രാവിലെ 11ന് ആരംഭിച്ച പരിപാടികൾ രാത്രി ഒൻപത് വരെ നീണ്ടു.
2024-2025 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയും നിലവിൽ വന്നു. റഫീഖ് പാനൂർ (പ്രസി.), ഷാഫി വളാഞ്ചേരി (സെക്ര.), നാസർ കണ്ണൂർ (ട്രഷ.), സുബൈർ താമരശ്ശേരി, ജലീൽ പാലക്കാട് (വൈ. പ്രസി.), പ്രസാദ് പാലക്കാട്, അനീഷ് കൊല്ലം (ജോ. സെക്ര.), ബിൻഷാദ്, അസീം മാമൂട്ടിൽ, നൗഫൽ കരുവാരകുണ്ട്, മുബാറക് കൊടിഞ്ഞി (എക്സി. അംഗം) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ഷാഫി വളാഞ്ചേരി, നാസർ കണ്ണൂർ, ജലീൽ പാലക്കാട്, ബിൻഷാദ് മുവാറ്റുപുഴ, നൗഫൽ കരുവാരകുണ്ട്, അസീം മാമൂട്ടിൽ തുടങ്ങിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.