റിയാദ്: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കേളി കലാ-സാംസ്കാരിക വേദി ബദീഅ യൂനിറ്റ് അംഗവും ഏരിയ ജോയൻറ് സെക്രട്ടറിയുമായ ദിനകരന് ഏരിയ രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 29 വർഷമായി ബദീഅയിൽ കെട്ടിട നിർമാണ തൊഴിൽ നടത്തിവരുന്ന ദിനകരൻ കൊല്ലം പരവൂർ സ്വദേശിയാണ്. 15 വർഷമായി കേളി അംഗവും, ബദീഅ യൂനിറ്റ് സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, ഏരിയ രക്ഷാധികാരി സമിതി അംഗം എന്നീ ചുമതലകളും വഹിച്ചിരുന്നു. യൂനിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ ഏരിയ ട്രഷറർ മുസ്തഫ അധ്യക്ഷതവഹിച്ചു.
ഏരിയ രക്ഷാധികാരി കൺവീനർ കെ.വി. അലി, കേന്ദ്രകമ്മിറ്റി അംഗം ചന്ദ്രൻ തെരുവത്ത്, ഏരിയ ജോയൻറ് സെക്രട്ടറി കിഷോർ ഇ. നിസാം, കേന്ദ്ര ജീവകാരുണ്യ ആക്ടിങ് കൺവീനർ മധു പട്ടാമ്പി, കേന്ദ്ര സാംസ്കാരിക കമ്മിറ്റി ചെയർമാൻ പ്രദീപ്, കേന്ദ്ര സ്പോർട്സ് കമ്മിറ്റി ചെയർമാൻ സരസൻ, ഏരിയ വൈസ് പ്രസിഡൻറ് പ്രസാദ് വഞ്ചിപ്പുര എന്നിവർ സംസാരിച്ചു. രക്ഷാധികാരി സമിതിയുടെ ഉപഹാരം ചന്ദ്രൻ തെരുവത്ത് കൈമാറി. യാത്രയയപ്പിന് ദിനകരൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.