റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 22ാം വാർഷികം ‘കേളിദിനം 2023’ വിപുലമായി ആഘോഷിച്ചു. റിയാദ് അൽഹൈറിലെ ഉവൈദ ഫാം ഹൗസിൽ ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ വർഗീസ് ഇടിച്ചാണ്ടി ആമുഖ പ്രഭാഷണം നടത്തി. സാംസ്കാരിക സമ്മേളനം ലോകകേരള സഭ പ്രതിനിധിയും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, സത്താർ കായംകുളം, കേരള കോൺഗ്രസ് മാണി വിഭാഗം വൈസ് പ്രസിഡന്റ് ബോണി, ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി, ഖസീം പ്രവാസി സംഘം സെക്രട്ടറി പർവേസ് തലശ്ശേരി, നുസ്കി മാർക്കറ്റിങ് മാനേജർ മുജീബ്, എസ്.ടി.സി ഡേറ്റ സെന്റർ ഡയറക്ടർ നിബിൽ സിറാജ്, മാനേജർ നിഷാദ് ആലംകോട്, ജോസ്കോ പൈപ്സ് എം.ഡി ബാബു വഞ്ചപ്പുര, ലീഗൽ അഡ്വൈസർ ജമാൽ ഫൈസൽ ഖഹ്ത്താനി, ടി.എസ്.ടി മെറ്റൽ ഇൻഡസ്ട്രി എം.ഡി മധുസൂദനൻ പട്ടാന്നൂർ, അൽ ഹിമാം കോൺട്രാക്റ്റിങ് കമ്പനി എം.ഡി സജീവ് മത്തായി, എഴുത്തുകാരി സബീന എം. സാലി എന്നിവർ സംസാരിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കൺവീനർ സുനിൽ കുമാർ നന്ദിയും പറഞ്ഞു.
‘കേളി’യും കുടുംബവേദി അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച നാടകം, നൃത്തനൃത്യങ്ങൾ, സംഗീത ശിൽപം, ഒപ്പന, കൈകൊട്ടിക്കളി, നാടൻപാട്ടുകൾ, വിപ്ലവ ഗാനങ്ങൾ, കഥാപ്രസംഗം, ഓട്ടന്തുള്ളൽ, ചാക്യാർകൂത്ത്, തെയ്യം തുടങ്ങി വ്യത്യസ്തങ്ങളായ കലാപരിപാടികൾ അരങ്ങേറി. പരിപാടികൾ അവതരിപ്പിച്ച പ്രതിഭകൾക്ക് കേളി സെക്രട്ടേറിയറ്റ് അംഗങ്ങൾ, കുടുംബവേദി സെക്രട്ടേറിയറ്റ് അംഗങ്ങൾ എന്നിവർ ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.