ദമ്മാം: കേരള പ്രീമിയർ ലീഗിെൻറ (കെ.പി.എൽ) സീസൺ മൂന്ന് പോരാട്ടത്തിൽ ശക്തരായ കാസ്ക്കിനെ തോൽപിച്ച് കേരള ഹിറ്റേഴ്സ് ജേതാക്കളായി. ആദ്യം ബാറ്റ് ചെയ്ത കാസ്ക്കിെൻറ ഇന്നിങ്സ് എട്ട് ഓവറിൽ ഏഴ് വിക്കറ്റിന് 54 റൺസിൽ അവസാനിച്ചപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരള ഹിറ്റേഴ്സ് 7.2 ഓവറിൽ ആറ് വിക്കറ്റ് കൈയിലിരിക്കെ വിജയലക്ഷ്യം മറികടന്നു. ഫൈനലിൽ ടോസിെൻറ ആനുകൂല്യം ലഭിച്ച കേരള ഹിറ്റേഴ്സ് കാസ്ക്കിനെതിരെ ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ആദ്യ ഓവറിൽ തന്നെ തകർത്തടിച്ച് തുടങ്ങിയ കാസ്ക്കിനെ പിന്നീടങ്ങോട്ട് കേരള ഹിറ്റേഴ്സ് ബൗളർമാർ വരിഞ്ഞുകെട്ടുകയായിരുന്നു. ആദ്യ വിക്കറ്റിൽ റാഷിയും ജെനുവും ചേർന്ന് 5.4 ഓവറിൽ 51 റൺസ് ആണ് അടിച്ചുകൂട്ടിയത്. എന്നാൽ, അൻസർ അലി എറിഞ്ഞ ആറാം ഓവർ മുതൽ കാസ്ക്കിെൻറ പതനം ആരംഭിച്ചു. കേരള ഹിറ്റേഴ്സിനുവേണ്ടി അൻസർ അലി രണ്ട് ഓവറിൽ വെറും നാല് റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ സ്വന്തമാക്കി. ഷെഹീർ രണ്ട് വിക്കറ്റും നേടി.
താരതമ്യേന ചെറിയ ടോട്ടൽ പിന്തുടരാനിറങ്ങിയ ഹിറ്റേഴ്സിന് ആദ്യ ഓവറിൽ തന്നെ ഓപണർ അൻസർ അലിയുടെ വിക്കറ്റ് നഷ്ടമായി. റസാഖ് എറിഞ്ഞ മനോഹരമായ യോർക്കർ ബൗളിൽ അൻസർ ക്ലീൻ ബൗൾഡ് ആയി. അവസാന ഓവറിൽ നാല് ബാൾ ശേഷിക്കെ ഹഫീസ് തങ്ങളുടെ വിജയറൺ നേടുകയായിരുന്നു. മത്സരശേഷം നടന്ന സമ്മാനവിതരണ ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫി ബദർ മെഡിക്കൽ ഗ്രൂപ് ചെയർമാൻ നിഹാലിൽനിന്ന് കേരള ഹിറ്റേഴ്സ് ടീം ഏറ്റുവാങ്ങി. കെ.പി.എൽ പ്രസിഡൻറ് പ്രദീപ് കുമാർ വിജയികൾക്കുള്ള കാഷ് പ്രൈസ് നൽകി. റണ്ണർ അപ് ആയ കാസ്ക്കിന് നോർത്ത് പസഫിക് എം.ഡി അബ്ദുൽ റസാഖ് ട്രോഫിയും കെ.പി.എൽ ജനറൽ സെക്രട്ടറി സുരേഷ് കാഷ് പ്രൈസും സമ്മാനിച്ചു.
ഫൈനലിലെ മാൻ ഓഫ് ദ മാച്ചായി അൻസർ അലി (കേരള ഹിറ്റേഴ്സ്), മാൻ ഓഫ് ദ സീരീസായി ബാലു ബിജു (കാസ്ക്), ബെസ്റ്റ് ബാറ്ററായി ബിനിൽ (കേരള ഹിറ്റേഴ്സ്), ബെസ്റ്റ് ബൗളറായി അൻസർ അലി (കേരള ഹിറ്റേഴ്സ്), ബെസ്റ്റ് വിക്കറ്റ് കീപ്പറായി ജോബിൻ (കേരള ഹിറ്റേഴ്സ്) എന്നിവരെയും തിരഞ്ഞെടുത്തു. ഫേവറിറ്റ് ടീം ആയി കണ്ണൂർ ബ്രദേഴ്സിനെ ആരാധകർ ഓൺലൈനിലൂടെ തിരഞ്ഞെടുത്തു. ഫെയർ പ്ലേ ടീമിനുള്ള അവാർഡ് ഈഗിൾ സ്റ്റാർസും കരസ്ഥമാക്കി. ഒക്ടോബർ 21, 22 തീയതികളിൽ ഖോബാറിലെ സബ്സ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗ് മൂന്നാം പതിപ്പിൽ 12 ടീമുകളാണ് മാറ്റുരച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.