ബുറൈദ: സി.പി.എം സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന ആഭ്യന്തര മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച കോടിയേരി ബാലകൃഷ്ണെൻറ രണ്ടാം ചരമ വാർഷികദിനം ഖസീം പ്രവാസി സംഘം ആചരിച്ചു. ബുറൈദയിലെ കേന്ദ്രകമ്മറ്റി ഓഫീസിൽ നടന്ന അനുസ്മരണ പരിപാടിയിൽ മുഖ്യ രക്ഷാധികാരി ഷാജി വയനാട് അധ്യക്ഷത വഹിച്ചു.
സെൻട്രൽ ഏരിയാകമ്മിറ്റി അംഗം മുത്തു കോഴിക്കോട് മുഖ്യ പ്രഭാഷണം നടത്തി. പ്രസ്ഥാനം നിരന്തരമായ വേട്ടക്ക് വിധേയമായ സമയത്തെല്ലാം മുന്നിൽനിന്ന് പ്രതിരോധിച്ചവരിൽ ഒരാളായിരുന്നു കോടിയേരി.
പാർട്ടി ശത്രുക്കളോട് കർക്കശമായ നിലപാട് സ്വീകരിക്കുമ്പോൾ തന്നെ പൊതുവായ കാര്യങ്ങളിൽ എല്ലാവരെയും ചേർത്തുപിടിച്ച് സംയമനത്തോടെയും സൗമനസ്യത്തോടെയും ഇടപെടുന്ന ശീലം എന്നും മുറുകെപ്പിടിച്ച നേതാവായിരുന്നു കോടിയേരിയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര കമ്മിറ്റി അംഗം സുരേഷ്ബാബു മാനന്തവാടി അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. പ്രസിഡൻറ് നിഷാദ് പാലക്കാട്, കേന്ദ്ര കമ്മിറ്റി അംഗം ദിനേശ് മണ്ണാർക്കാട്, വിവിധ ഏരിയ, യൂനിറ്റ് ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സെക്രട്ടറി ഉണ്ണി കണിയാപുരം സ്വാഗതവും കേന്ദ്ര കമ്മറ്റി അംഗം മനാഫ് ചെറുവട്ടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.