സൽമാൻ രാജാവും കുവൈത്ത്​ അമീർ ശൈഖ്​ മിശ്​അൽ അൽഅഹമ്മദ് അൽജാബർ അൽസബാഹും കൂടിക്കാഴ്​ച നടത്തിയപ്പോൾ

സൽമാൻ രാജാവും കുവൈത്ത്​ അമീറും കൂടിക്കാഴ്​ച നടത്തി

റിയാദ്​: സൗദി ഭരണാധികാരി സൽമാൻ രാജാവും കുവൈത്ത്​ അമീർ ശൈഖ്​ മിശ്​അൽ അൽഅഹമ്മദ് അൽജാബർ അൽസബാഹും കൂടിക്കാഴ്​ച നടത്തി. റിയാദിലെ അൽഅർഗ കൊട്ടാരത്തിൽ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറ സാന്നിധ്യത്തിലാണ്​ കൂടിക്കാഴ്​ച നടന്നത്​. കൊട്ടാരത്തിലെത്തിയ കുവൈത്ത്​ അമീറിനെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും സൽമാൻ രാജാവ്​ സ്വാഗതം ചെയ്​തു. സൽമാൻ രാജാവിനെ കണ്ടതിൽ കുവൈത്ത്​ അമീർ സന്തോഷം പ്രകടിപ്പിച്ചു. സ്വീകരണ വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത സാഹോദര്യ ബന്ധങ്ങൾ അവലോകനം ചെയ്​തു. സ്വീകരണച്ചടങ്ങിൽ സഹമന്ത്രി അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്​ദുൽ അസീസ് പങ്കെടുത്തു. ചൊവ്വാ​ഴ്​ച വൈകീട്ടാണ്​ കുവൈത്ത്​ അമീർ ഒൗദ്യോഗിക സന്ദർശനാർഥം റിയാദിലെത്തിയത്​. അധികാരമേറ്റതിന് ശേഷമുള്ള കുവൈത്ത്​ അമീറി​െൻറ ആദ്യ വിദേശ സന്ദർശനമാണിത്​.

Tags:    
News Summary - King Salman met Kuwait Amir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.