ജിദ്ദ: കെ.എം.സി.സി ജിദ്ദ ബേപ്പൂർ മണ്ഡലം കമ്മിറ്റി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. കെ.എം.സി.സി കോഴിക്കോട് ജില്ലാഫ പ്രസിഡൻറ് ഇബ്രാഹിം കൊല്ലി ഉദ്ഘാടനം ചെയ്തു. മണ്ഡലം ആക്ടിങ് പ്രസിഡൻറ് സംജാദ് കുന്നത്തൂർ അധ്യക്ഷത വഹിച്ചു. രണ്ട് സെഷനുകളായി നടന്ന പ്രവർത്തക സംഗമത്തിൽ 'നേതൃത്വം; ചുമതലകൾ ഉത്തരവാദിത്തങ്ങൾ' എന്ന വിഷയത്തിൽ മുസ്തഫ ബാഖവിയും ‘ഹരിതരാഷ്ട്രീയം നാൾ വഴികളിലൂടെ’ എന്ന വിഷയത്തിൽ കെ.എം.സി.സി സൗദി നാഷനൽ സെക്രട്ടറി നാസർ വെളിയങ്കോടും സംസാരിച്ചു.
കെ.എം.സി.സി നാഷനൽ, ജിദ്ദ സെൻട്രൽ കമ്മിറ്റികളുടെ സുരക്ഷാ പദ്ധതി ഫോമുകളുടെ മണ്ഡലം തല ഉദ്ഘാടനം കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ, മാമു നിസാറിന് നൽകി നിർവഹിച്ചു.
മണ്ഡലത്തിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട രാമനാട്ടുകര, ഫറോക്ക് മുനിസിപ്പൽ, കടലുണ്ടി പഞ്ചായത്ത്, നല്ലളം മേഖല കെ.എം.സി.സി കമ്മിറ്റി ഭാരവാഹികളെ കെ.എം.സി.സി മണ്ഡലം ഉപദേശക സമിതി ചെയർമാൻ റസാഖ് ചേലക്കോട് പരിചയപ്പെടുത്തി.
ജില്ല കെ.എം.സി.സി ട്രഷറർ ഒ.പി. അബ്ദുൽ സലാം, ജില്ലാ ഭാരവാഹികളായ ഷബീർ അലി, സൈദലവി (കുട്ടിമോൻ), സാലിഹ് പൊയിൽതൊടി, ബഷീർ കീഴില്ലത്ത്, കോയമോൻ ഇരിങ്ങല്ലൂർ, ജിദ്ദ കെ.എം.സി.സി വനിതാ വിങ് സെക്രട്ടറി നസീഹ മാർജാൻ തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി ഫൈസൽ മണലൊടി സ്വാഗതവും ട്രഷറർ ഹംസ മണ്ണൂർ നന്ദിയും പറഞ്ഞു. എം..കെ. അബ്ദുൽ റഹിമാൻ ഖിറാഅത്ത് നടത്തി. മാമു നിസാർ, നൗഷാദ് പറമ്പൻ, യൂനുസ് അലി, മഹസും പാണ്ടികശാല, ആബിദ് കല്ലമ്പാറ, അയൂബ് കടലുണ്ടി, സുൽഫി ചാലിയം, സമീർ കൊളത്തറ, നിസാർ മുതിരപ്പറമ്പത്ത്, ഹാറൂൺ പൊയിൽതൊടി, റഫീഖ് കള്ളിക്കൂടം, അമീൻ ചാലിയം, വി. നജ്മുദ്ദിൻ, ഹാജറ ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.