യാംബു: കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'നേതൃസ്മൃതി' സംഘടിപ്പിച്ചു. ബാഫഖി തങ്ങൾ, ഇ.അഹ്മദ്, സഹീർ വണ്ടൂർ എന്നിവരുടെ ജീവിത വഴികളും സ്മരണകളും പരിപാടിയിൽ പങ്കെടുത്തവർ വിശദീകരിച്ചു. ചെയർമാൻ മുസ്തഫ മൊറയൂർ പരിപാടി ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ നടുവിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത സാമൂഹിക പ്രവർത്തകനും ഇനിഷ്യേറ്റീവ് ഫോര്‍ മഹല്ല് ആൻഡ് ഗ്രാസ് റൂട്ട് എംപവര്‍മെന്റ് (ഇമേജ്) ഡയറക്ടറുമായ അഡ്വ. എസ്. മമ്മു മുഖ്യാഥിതിയായിരുന്നു. വിടപറഞ്ഞുപോയ നായകന്മാർ ജീവിതത്തിലൂടെ കാണിച്ചുതന്ന മാതൃകകൾ ഏവർക്കും പ്രചോദനമാകണമെന്നും സംഘടനാരംഗത്തെ അഭിപ്രായവ്യത്യാസങ്ങൾ തടസ്സമാകാതെ ഐക്യത്തോടെ മഹല്ല് ശാക്തീകരണശ്രമങ്ങൾ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുസ്ലിം സമുദായത്തിന്റെ ശാക്തീകരണത്തിനും സമൂഹ നിർമാണത്തിനും മഹല്ല് സംവിധാനങ്ങൾ വേദിയാവേണ്ടതിന്റെ അനിവാര്യതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. അബ്ദുൽ കരീം പുഴക്കാട്ടിരി, അബ്ദുറഹീം കരുവന്തിരുത്തി, അനീസുദ്ദീൻ ചെറുകുളമ്പ്, അബ്ദുറസാഖ് നമ്പ്രം, ഒ.പി അഷ്റഫ് മൗലവി, പി.എൻ അർഷാദ് എന്നിവർ സംസാരിച്ചു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷറഫുദ്ദീൻ ഒഴുകൂർ സ്വാഗതവും അലിയാർ നന്ദിയും പറഞ്ഞു. മൂസ കണ്ണൂർ ഖിറാഅത്തും സൽമാൻ അൻവരി പ്രാർഥനയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.