റിയാദ്: ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തെയും ആശയത്തെയും ക്രിയാത്മകമായി തന്റെ ജീവിതത്തിലുടനീളം ചേർത്തുപിടിച്ച നേതാവായിരുന്നു സക്കറിയ വാടാനപ്പിള്ളിയെന്ന് റിയാദ് കെ.എം.സി.സി തൃശൂർ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു. കഴിഞ്ഞദിവസം വിടപറഞ്ഞ സക്കറിയയുടെ വിയോഗത്തിൽ ബത്ഹയിലെ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ജില്ലാ ചെയർമാൻ അബ്ദുൽ കാദർ വേന്മേനാട് അധ്യക്ഷത വഹിച്ചു.
ജില്ല ട്രഷറർ ഉമർ ഫാറൂഖ് മുള്ളൂർക്കര ഉദ്ഘാടനം ചെയ്തു. യു.എ.ഇ പ്രവാസത്തിന് ശേഷം സൗദിയിലെത്തി രണ്ട് പതിറ്റാണ്ടിലേറെ റിയാദിലുണ്ടായ അദ്ദേഹം ജില്ലാ കമ്മിറ്റിയുടെ സീനിയർ വൈസ് പ്രസിഡന്റായി കെ.എം.സി.സിയെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും കാർക്കശ്യമായ നിലപാടുകളിലൂടെ തന്റെ ആശയത്തെ മുന്നോട്ട് നയിക്കുകയും പ്രതിസന്ധികളെ തരണം ചെയ്തും പാവങ്ങളെ ചേർത്തുപിടിക്കുകയും ഹരിത രാഷ്ട്രീയത്തെ നെഞ്ചോട് ചേർത്തുപിടിച്ച നേതാവായിരുന്നു സക്കറിയയെന്ന് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് കബീർ വൈലത്തൂർ മുഖ്യ പ്രഭാഷണത്തിൽ അനുസ്മരിച്ചു.
യോഗത്തിൽ മുഹമ്മദ് ഷാഫി വടക്കേക്കാട്, മുഹമ്മദ് കുട്ടി ചേലക്കര, ഹിജാസ് തിരുനല്ലൂർ, ഉമർ ചളിങ്ങാട്, സ്വാലിഹ് അന്തിക്കാട്, നിസാർ മരതയൂർ, ഉസ്മാൻ തളി, സുബൈർ ഒരുമനയൂർ തുടങ്ങിയവർ സംസാരിച്ചു. അൻഷാദ് കയ്പമംഗലം സ്വാഗതവും സലീം പാവറട്ടി നന്ദിയും പറഞ്ഞു. ശിഫ്നാസ് ശാന്തിപുരം ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.