റിയാദ്: മലയാളി വീട്ടമ്മ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം തടിക്കാട് സ്വദേശിനി സബീല ബീവി നിസാർ (45) ആണ് മരിച്ചത്. പുലർച്ചെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയ ഉടൻ മരിച്ചു.
റിയാദിലെ ഹലാ യൂനിഫോം ഉടമയും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ് ) ഗുറാബി സെക്ടർ സെക്രട്ടറിയുമായ നിസാർ അഞ്ചൽ ആണ് ഭർത്താവ്.
മുഹമ്മദ് മുഹ്‌സിൻ, അഹ്‌സിൻ അഹമ്മദ്, മുഹ്സിന ബീവി എന്നിവർ മക്കളാണ്. പിതാവ്: ഖാലിദ് കുഞ്ഞ്. മാതാവ്: ഹംസത്ത് ബീവി നാഗൂർ കാണി. നിയമ നടപടികൾ പൂർത്തിയാക്കി റിയാദിൽ തന്നെ ഖബറടക്കം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.