റിയാദ്: അർബുദ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി. കോതമംഗലം ചെറുവട്ടൂർ സ്വദേശി കണിച്ചാട്ട് അന്തുവിെൻറ മകൻ ബിലാൽ (24) റിയാദ് ബദീഅയിലെ കിങ്ങ് സൽമാൻ ആശുപത്രിയിലാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഒരു വർഷം മുമ്പ് ഹൗസ് ഡ്രൈവർ വിസയിലെത്തിയ യുവാവ് റിയാദിൽ നിന്നും 300 കിലോമീറ്ററകലെ ശഖ്റയിലാണ് ജോലി ചെയ്തിരുന്നത്. രണ്ടാഴ്ച മുമ്പ് അസുഖം മൂർഛിച്ചതിനെ തുടർന്ന് ശഖ്റയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായപ്പോൾ അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി ബദീഅയിലെ കിങ് സൽമാൻ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, മുനീബ് പാഴൂർ, കേളി പ്രവർത്തകൻ ബഷീർ എന്നിവരുടെയും നാട്ടുകാരുടെയും ശ്രമഫലമായാണ് റിയാദിലേക്ക് കൊണ്ടുവന്നത്. തിരുവനന്തപുരം റീജനൽ കാൻസർ സെൻററിൽ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കാൻ എത്രയും വേഗം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു. നാട്ടിൽ ഇതിനുവേണ്ടി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഇടപെടലുകൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.