റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷെൻറ രണ്ടാമത് ഓണാഘോഷവും 91ാമത് സൗദി ദേശീയ ദിനാഘോഷവും അരങ്ങേറി. റിയാദ് എക്സിറ്റ് 18ലെ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി പതാക ഉയർത്തൽ കർമം പ്രസിഡൻറ് അലക്സ് കൊട്ടാരക്കര നിർവഹിച്ചു. ട്രസ്റ്റി രാജു ഡാനിയേൽ കേക്ക് മുറിച്ച് മധുരം പങ്കിട്ടു. പ്രസിഡൻറ് അലക്സ് കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം കിങ് ഫഹദ് മെഡിക്കൽ സിറ്റി ആശുപത്രി പീഡിയാട്രിക് വിഭാഗത്തിലെ ഡോ. ടി.ജെ. ഷൈൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ജെറിൻ മാത്യു കൊട്ടാരക്കരയുടെ ചരിത്രമടക്കം വിശദീകരിച്ച് ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി ബിനു ജോൺ, ബിജു കുട്ടി, റെനി ബാബു, റോയി ജോൺ, ബാലുക്കുട്ടൻ, രാജൻ കാരിച്ചാൽ, കബീർ പട്ടാമ്പി എന്നിവർ സംസാരിച്ചു. പുതിയ അംഗങ്ങൾക്കുള്ള അംഗത്വ കാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. സൗദി ഗായകൻ ഹാഷിം അബ്ബാസ്, മാവേലി ആയി വേഷം ഇട്ട ജോസ് ആൻറണി എന്നിവരുടെ സാന്നിധ്യം പരിപാടിയുടെ മുഖ്യ ആകർഷണമായി. തൂശനിലയിൽ വിളമ്പിയ സദ്യ, ഉറിയടി, വടം വലി, വള്ളം കളി തുടങ്ങിയ പരിപാടികൾ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി നടന്നു. ജൈബു ബാബു, പ്രവീൺ എബ്രഹാം, രാജീവ് ജോൺ, വിനോദ് ജോൺ, സുധീർ കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു. പ്രോഗ്രാം കൺവീനർ രാജു ഡാനിയേൽ സ്വാഗതവും മണികണ്ഠൻ നന്ദിയും പറഞ്ഞു. ജലീൽ കൊച്ചിൻ, തങ്കച്ചൻ വർഗീസ്, അബി ജോയ്, തസ്നി, ധന്യ, രോഷ്നി എന്നിവരുടെ ഗാന സന്ധ്യ പരിപാടിക്ക് മധുരമേറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.