ജിദ്ദ: കരുവാരകുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ (കെ.പി.ജെ.സി) ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. യോഗം പാലിയേറ്റിവ് ഉപദേശക സമിതിയംഗം ഇസ്മാഈൽ കല്ലായി ഉദ്ഘാടനം ചെയ്തു.
കരുവാരകുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് സിറാജ് മുസ്ലിയാരകത്ത് അധ്യക്ഷത വഹിച്ചു. വാർഷിക റിപ്പോർട്ട് മുഹമ്മദലി നമ്പ്യൻ, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഷംസുദ്ദീൻ ഇല്ലിക്കുത്ത് എന്നിവർ അവതരിപ്പിച്ചു. യൂസുഫ് കുരിക്കൾ, എം.പി.എ. ലത്തീഫ്, ഉസ്മാൻ കുണ്ടുകാവിൽ എന്നിവർ സംസാരിച്ചു.
ലോകമനഃസാക്ഷിയെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ വയനാട് ദുരന്തത്തിൽ യോഗം നടുക്കവും ദുഃഖവും രേഖപ്പെടുത്തുകയും ജീവഹാനി സംഭവിച്ചവർക്കായി പ്രാർഥന നടത്തുകയും ചെയ്തു. ജനറൽ സെക്രട്ടറി മുഹമ്മദ് എന്ന കുഞ്ഞാപ്പു സ്വാഗതവും ജാഫർ പുളിയക്കുത്ത് നന്ദിയും പറഞ്ഞു.
കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ഹനീഫ കുരിക്കൾ (പ്രസി.), വട്ടപ്പറമ്പിൽ ജാഫർ ഇപ്പുട്ടി, അൻസാബ് പുന്നക്കാട് (വൈ. പ്രസി.), മുഹമ്മദ് എന്ന കുഞ്ഞാപ്പു (ജന. സെക്ര.), നിസാം പയ്യാക്കോട്, സുനീർ കണ്ണത്ത് (ജോ. സെക്ര.), ഷംസുദ്ദീൻ ഇല്ലിക്കുത്ത് (ട്രഷ.) എന്നിവരെയും കൂടാതെ 21 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും യോഗം തിരഞ്ഞെടുത്തു. സി.ടി. ഹാഫിദ്, ഇല്യാസ് തരിശ്, അലവി കുട്ടത്തി, ബൈജു കൽകുണ്ട്, സമീർ പാന്ത്ര, ഷുക്കൂർ തരിശ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.