റിയാദ്: കായംകുളം പ്രവാസി അസോസിയേഷൻ (കൃപ) ചെയർമാനും രാഷ്ട്രീയ സമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന സത്താർ കായംകുളത്തിന്റെ ഒന്നാം ചരമവാർഷികത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. റിയാദ് മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിർധന വിദ്യാർഥികൾക്കുള്ള ‘സത്താർ കായംകുളം സ്കോളർഷിപ് പദ്ധതി’ ഉദ്ഘാടനവും നിർവഹിച്ചു.
ഷിബു ഉസ്മാൻ ആമുഖഭാഷണം നടത്തി. പ്രസിഡൻറ് ഷൈജു നമ്പലശേരിൽ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ജീവകാരുണ്യ കൺവീനർ കബീർ മജീദിെൻറയും സ്കോളർഷിപ്പ് കൺവീനർ കെ.ജെ. റഷീദിെൻറയും കൃപ ഭാരവാഹികളുടേയും അതിഥികളുടെയും സാന്നിധ്യത്തിൽ ‘സത്താർ കായംകുളം സ്കോളർഷിപ്പ്’ പദ്ധതി ശിഹാബ് കൊട്ടുകാടും ഡോ. കെ.ആർ. ജയചന്ദ്രനും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ഇസ്ഹാക് ലവ്ഷോർ, മുജീബ് കായംകുളം, ഇബ്രാഹീം സുബ്ഹാൻ, സൈഫ് കൂട്ടുങ്കൽ, സെബിൻ ഇഖ്ബാൽ, സിദ്ദീഖ് കല്ലൂപ്പറമ്പൻ, പുഷ്പരാജ്, സുധീർ കുമ്മിൾ, വി.ജെ. നസ്രുദീൻ, ഷാജി മഠത്തിൽ, സനൂപ് പയ്യന്നൂർ, ഡോ. അസ്ലം, ഡോ. അബ്ദുൽ അസീസ്, ഷംസു പെരുമ്പട്ട, ആർ.കെ. നായർ, ലത്തീഫ് തെച്ചി, ഗഫൂർ കൊയിലാണ്ടി, റസൽ മഠത്തിപ്പറമ്പിൽ, അലി ആലുവ, വിജയൻ നെയ്യാറ്റിൻകര, സാബു, സലാം പെരുമ്പാവൂർ, നഹാസ് പാനൂർ, നാസർ ലെയ്സ്.
ഉമർ മുക്കം, കമറുദ്ധീൻ താമരക്കുളം, സജീദ്, ജലീൽ ആലപ്പുഴ തുടങ്ങിയവർ സംസാരിച്ചു.ഷബീർ വരിക്കപ്പള്ളി, സമീർ റോയ്ബെക്, പി.കെ. ഷാജി, സലിം പള്ളിയിൽ, അബ്ദുൽ വാഹിദ്, സലിം തുണ്ടത്തിൽ, ഫസൽ കണ്ടപ്പുറം, സുധീർ മജീദ്, ഷംസു വടക്കേത്തലക്കൽ, സുന്ദരൻ പെരുങ്ങാല, പി.കെ. ബാബു, അൽത്താഫ് എന്നിവർ നേതൃത്വം നൽകി. ഷംസുദ്ദീൻ ബഷീർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.