ജിദ്ദ: സ്വതന്ത്ര ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ അതിജയിക്കാൻ സങ്കുചിത ചിന്താഗതികൾ മാറ്റിവെച്ച് എല്ലാ മതേതര ശക്തികളും ഒന്നിക്കേണ്ടത് അനിവാര്യമാണെന്ന് കോളമിസ്റ്റും പ്രഭാഷകനുമായ ഡോ. ടി.ടി. ശ്രീകുമാർ അഭിപ്രായപ്പെട്ടു. തനിമ ജിദ്ദ നോർത്ത് സോൺ സംഘടിപ്പിച്ച 'സമകാലീന ഇന്ത്യ; വെല്ലുവിളികളും പരിഹാരങ്ങളും' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക നീതിക്കൊപ്പം സാമൂഹിക നീതികൂടി മുന്നിൽ കണ്ടാണ് രാഷ്ട്ര നിർമാതാക്കൾ ഇന്ത്യയെ കെട്ടിപ്പടുത്തത്.
ലോകം ഒരു ഭാഗത്ത് മുതലാളിത്തത്തിെൻറയും സോഷ്യലിസത്തിെൻറയും സിദ്ധാന്തങ്ങളുമായ് മുന്നോട്ട് നീങ്ങുമ്പോൾ ജനാധിപത്യത്തിെൻറ വാഹകരായി ഇന്ത്യ മുന്നോട്ട് നീങ്ങിയത് ഒരു പൗരനെന്ന നിലയിൽ നമുക്ക് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോണൽ കോഒാഡിനേറ്റർ മുഹമ്മദ് അലി പട്ടാമ്പി അധ്യക്ഷതവഹിച്ചു. സ്വാതന്ത്യദിനത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസം, ചിത്രരചന മത്സരങ്ങളുടെ വിജയികളെ പരിപാടിയിൽ പ്രഖ്യാപിച്ചു. ഉമറുൽ ഫാറൂഖ് സ്വാഗതവും വനിത കോഒാഡിനേറ്റർ ഫിദ അജ്മൽ നന്ദിയും പറഞ്ഞു. നഈമ ഫസൽ ഖിറാഅത്ത് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.