റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ നടത്തുന്ന ലേൺ ദി ഖുർആൻ പാഠ്യപദ്ധതി അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷ നവംബർ എട്ടിന് (വെള്ളിയാഴ്ച) നടക്കും. മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ വിവരണമാണ് പരീക്ഷയുടെ പാഠഭാഗം. പാഠഭാഗം വെബ്സൈറ്റിൽ ലഭ്യമാണ് (www.learnthequran.org).
ലോകത്ത് എവിടെയുമുള്ള മലയാളം അറിയുന്ന എല്ലാവർക്കും ഒരേസമയം പരീക്ഷയിൽ പങ്കെടുക്കാനാവും വിധത്തിലാണ് പരീക്ഷയുടെ സമയക്രമവും രീതിയും ക്രമീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച സൗദിസമയം ഉച്ചക്ക് രണ്ട് മുതൽ രാത്രി ഒമ്പത് വരെയും ഇന്ത്യൻ സമയം വൈകീട്ട് 4.30 മുതൽ രാത്രി 11.30 വരെയുമുള്ള ഏഴ് മണിക്കൂർ സമയത്തിനിടക്ക് ഇഷ്ടമുള്ള സമയത്ത് പരീക്ഷയിൽ പങ്കാളികളാകാം.
പരീക്ഷയുടെ ലിങ്ക് ലേൺ ദി ഖുർആൻ വെബ്സൈറ്റിൽ ലഭിക്കും. രണ്ട് മണിക്കൂറാണ് പരീക്ഷാസമയം. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്ക് വെബ്സൈറ്റിലൂടെ പരീക്ഷാദിനം വരെ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ പരീക്ഷ സുഗമമായി എഴുതാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ലേൺ ദി ഖുർആൻ ഡയറക്ടർ അബ്ദുൽ ഖയ്യും ബുസ്താനി അറിയിച്ചു. ഫൈനൽ പരീക്ഷയിലെ വിജയിക്ക് ഒരു ലക്ഷം രൂപയും ആദ്യ 10 സ്ഥാനക്കാർക്ക് പ്രത്യേക കാഷ് അവാർഡും ലേൺ ദി ഖുർആൻ ഗ്ലോബൽ സംഗമത്തിൽ നൽകും.
പരീക്ഷാർഥികൾക്ക് ഹെൽപ്പ് സെന്ററുകളുടെ +966536291683, +919567649624, +966562508011, +966550524242 എന്നീ വാട്സ് ആപ്പ് നമ്പറുകൾ ഉപയോഗപ്പെടുത്താം. കെ.എൻ.എം സൗദി നാഷനൽ കമ്മിറ്റിയുടെ കീഴിൽ സൗദിയിലെ മുഴുവൻ പ്രവിശ്യകളിലെ ഇസ്ലാഹി സെന്റർ പഠിതാക്കൾക്കും പരീക്ഷാർഥികൾക്കും ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പരീക്ഷാർഥികൾക്ക് മാർക്കിന്റെ അടിസ്ഥാനത്തിൽ ഗ്രേഡുകൾ രേഖപ്പെടുത്തിയ അംഗീകൃത സർട്ടിഫിക്കറ്റുകൾ പരീക്ഷാഫലത്തോടൊപ്പം വെബ്സൈറ്റിൽനിന്ന് ലഭിക്കുന്നതാണ്.
ലേൺ ദി ഖുർആൻ പരീക്ഷ പ്രചാരണാർഥം റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ബത്ഹ സലഫി മദ്റസ ഓഡിറ്റോറിയത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഉനൈസ് പാപ്പിനിശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
സെന്റർ സൗദി നാഷനൽ കമ്മിറ്റി ട്രഷറർ മുഹമ്മദ് സുൽഫിക്കർ, സെന്റർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി എന്നിവർ ലേൺ ദി ഖുർആൻ പരീക്ഷാ ക്രമീകരണങ്ങൾ വിശദീകരിച്ചു. അഡ്വ. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ബുസ്താനി സ്വാഗതവും ഫർഹാൻ കാരക്കുന്ന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.