അബ്ഹ: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ ജനത നടത്തിയ ചെറുത്തുനിൽപ്പിന്റെ പ്രതിഫലനമാണ് പ്രകടമായതെന്ന് അസീർ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ജലീൽ കാവനൂർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭരണഘടനയെ സൂക്ഷ്മതയോടെ കാത്തുവെക്കാനുള്ള കരുത്തും ദേശീയബോധവുമുള്ള ഒരു ജനത സ്വന്തം രാജ്യത്തിന്റെ പ്രതീക്ഷയും ജനാധിപത്യത്തിന്റെ സംരക്ഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്നത് ഏറെ ഫലം കണ്ടു.
ജനങ്ങളെ ഭിന്നിപ്പിക്കാനും ഭരണകൂട ഉപകരണങ്ങൾ ദുർവിനിയോഗം ചെയ്ത് ജനവിധി അട്ടിമറിക്കാനും ശ്രമങ്ങൾ നടത്തിയ ഏകാധിപത്യ ഭരണവർഗത്തിനെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ജനത നടത്തിയ പ്രതിരോധത്തിന്റെ നല്ല ഫലങ്ങളാണ് രാജ്യത്ത് ഇപ്പോൾ പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.