റിയാദ്: ഒരു ആയുസ്സ് മുഴുവൻ പാവങ്ങൾക്കും അനാഥർക്കും വേണ്ടി ജീവിതം മാറ്റിവെച്ച എം.എ. ജമാൽ മുഹമ്മദിന്റെ ഓർമകൾ എക്കാലത്തും ജ്വലിച്ച് നിൽക്കുമെന്ന് സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് അഭിപ്രായപ്പെട്ടു. ബത്ഹ കെ.എം.സി.സി ഓഫീസിൽ റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച എം.എ. ജമാൽ മുഹമ്മദ് അനുശോചന യോഗത്തിൽ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനാഥർക്ക് വേണ്ടി ജീവിതം പകുത്തുനൽകിയ ജമാൽ മുഹമ്മദ് നമ്മുടെ കാലത്തു ജീവിച്ചിരുന്ന അത്ഭുത മനുഷ്യനായിരുന്നു. വയനാട്ടിലെ മുട്ടിൽ യതീംഖാനക്ക് കീഴിൽ 35ഓളം സ്ഥാപനങ്ങൾ നടന്നുവരുന്നുണ്ട്. ആധുനിക ലോകത്തിന് അനുയോജ്യമായ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹം കാണിച്ചിട്ടുള്ള ത്യാഗസന്നദ്ധത അനുകരണീയമാണെന്നും അഷ്റഫ് വേങ്ങാട്ട് കൂട്ടിച്ചേർത്തു. ജീവിതാന്ത്യം വരെ പാവങ്ങൾക്ക് വേണ്ടി ഉരുകിത്തീർന്ന അദ്ദേഹത്തിെൻറ ജീവിതം എല്ലാവർക്കും മാതൃകയാണെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ പറഞ്ഞു.
പ്രവാചകാധ്യാപനങ്ങൾ ശിരസ്സാവഹിച്ച അദ്ദേഹത്തിന്റെ ജീവിതം ധന്യമാണെന്നും ശാരീരിക അവശതകൾ നോക്കാതെ അവിശ്രമം ഓടിനടന്ന അദ്ദേഹത്തിന്റെ പ്രയത്നം സമൂഹത്തിന് ഗുണകരമായെന്നും എസ്.ഐ.സി ദേശീയ കമ്മിറ്റി സെക്രട്ടറി ഷാഫി ദാരിമി പുല്ലാര പറഞ്ഞു. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ചെയർമാൻ യു.പി. മുസ്തഫ, ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, പി.സി. അലി വയനാട്, നാസർ മാങ്കാവ്, അഡ്വ. അനീർ ബാബു, മജീദ് പയ്യന്നൂർ, ഷാഫി തുവ്വൂർ, മാമുക്കോയ തറമ്മൽ, കബീർ വൈലത്തൂർ, അഷ്റഫ് കൽപകഞ്ചേരി, ഷമീർ പറമ്പത്ത്, അബ്ദുറഹ്മാൻ ഫാറൂഖ്, സിറാജ് മേടപ്പിൽ, പി.സി. മജീദ്, റഫീഖ് മഞ്ചേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.