ഒ.​ഐ.​സി.​സി ഖ​സിം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മ​ഹാ​ത്മാ ഗാ​ന്ധി​ജി ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണം

മ​ഹാ​ത്മാ ഗാ​ന്ധി ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണം


ബു​റൈ​ദ: രാ​ഷ്​​ട്ര പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി ദി​നം ഒ.​ഐ.​സി.​സി ഖ​സിം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ച​രി​ച്ചു. ബു​റൈ​ദ​യി​ലെ ഒ.​ഐ.​സി.​സി ഓ​ഫീ​സി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ ഗാ​ന്ധി​ജി​യെ സ്മ​രി​ച്ചു. ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​റ​ഹ്‌​മാ​ൻ തി​രൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് കു​ര്യ​ൻ കോ​ട്ട​യം, സ​ജി ജോ​ബ് തോ​മ​സ്, സ​ക്കീ​ർ പ​ത്ത​റ, സു​ധീ​ർ കാ​യം​കു​ളം, വി​ഷ്ണു, വെ​ന്നി​ഷ് ചെ​റി​യാ​ൻ, യു.​എ​സ്. അ​ന​സ് തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

രാ​ജ്യ​ത്ത് മ​ത സൗ​ഹാ​ർ​ദം സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി വ​ർ​ഗീ​യ വാ​ദി​യു​ടെ കൈ​യ്യാ​ൽ വ​ധി​ക്ക​പ്പെ​ട്ട ഗാ​ന്ധി​ജി​യു​ടെ ആ​ശ​യ​ങ്ങ​ൾ​ക്ക് വെ​റു​പ്പും വി​ദ്വേ​ഷ​വും പ്ര​ച​രി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​സ​ക്തി​യു​ണ്ട് എ​ന്ന് യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ത്യ​യി​ൽ മ​തേ​ത​ര​ത്വം സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി കോ​ൺ​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്താ​ൻ വേ​ണ്ടി ക​ർ​മ​നി​ര​ത​രാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ ത​യ്യ​റാ​ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​ഹ്വാ​നം ചെ​യ്‌​തു.

Tags:    
News Summary - Mahatma Gandhi Martyrdom Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.