ജിദ്ദ: മൈത്രി ജിദ്ദ നടത്തിയ ‘മഴവിൽ സീസൺ 4’ ചിത്രരചന മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. സാംസ്കാരിക സമ്മേളനം ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ നിയന്ത്രിച്ച ചടങ്ങിൽ ചിൽഡ്രൻസ് കമ്മിറ്റി പ്രസിഡൻറ് അദ്നാൻ സഹീർ അധ്യക്ഷതവഹിച്ചു. പ്രസിഡൻറ് ബഷീർ അലി പരുത്തികുന്നൻ ആമുഖ ഭാഷണം നടത്തി. സെക്രട്ടറി യദു നന്ദൻ സ്വാഗതവും ട്രഷറർ റിഹാൻ വീരാൻ നന്ദിയും പറഞ്ഞു. മൻഹ ഫാത്തിമ, പൂജ പ്രേം, ഹാജറ മുജീബ്, ആയുഷ് അനിൽ, അഫ്നാൻ സാലിഹ്, സെയിൻ മുസാഫർ, റഫാൻ സക്കീർ എന്നിവർ സംസാരിച്ചു. റിഷാൻ റിയാസ്, കൃതിക രാജീവ്, സൂര്യ കിരൺ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. മൈത്രി ജനറൽ സെക്രട്ടറി നവാസ് തങ്ങൾ ബാവ ആശംസ നേർന്നു. ചിത്രരചന മത്സര കൺവീനർമാരായ വീരാൻ ബാവ, അബ്ദുറഹ്മാൻ, പ്രേംകുമാർ, അജിത് എന്നിവരുടെ നേതൃത്വത്തിൽ കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, സ്ത്രീകൾ എന്നീ വിഭാഗത്തിൽ നടന്ന ചിത്രരചന മത്സരവിജയികൾക്ക് മൈത്രി അംഗങ്ങളെ കൂടാതെ സലാഹ് കാരാടൻ, കിസ്മത് മമ്പാട്, യമുന ടീച്ചർ, ജുനൈസ് ഗുഡ് ഹോപ്, ഷബീർ സുബൈറുദ്ദീൻ, വാസു ഹംദാൻ, സക്കീർ എടവണ്ണ, സാദിഖലി തൂവ്വൂർ, യുസഫ് കോട്ട, സുബൈർ ആലുവ, ജാഫറലി പാലക്കോട്, അയൂബ്, നിഷ നൗഫൽ, നാസർ കോഴിത്തൊടി, കോയിസ്സൻ ബീരാൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.കലാസന്ധ്യയിൽ റംസീന സക്കീർ അണിയിച്ചൊരുക്കിയ കിഡ്സ് ഡാൻസിൽ ഫാത്തിമ മൻസൂർ, റുഅ സുൽഫിക്കർ, നുറിൻ, അർസു, നവമി നരേഷ്, നിഖിൽ വിനോദ്, ആദിവ് കൃഷ്ണൻ, നവനീത് നരേഷ് ശ്രീഹരിത്, ഇലാൻ നവാസ്, നോവ സഹീർ എന്നിവർ പങ്കെടുത്തു.
റിഷാൻ റിയാസ്, യെദു നന്ദൻ, വിഷ്ണു കിരൺ, ഗഫ്ഫാർ കൊച്ചിൻ എന്നിവർ നയിച്ച വാദ്യോപകരണ സംഗീതം കലാസന്ധ്യക്ക് മാറ്റുകൂട്ടുന്നതായിരുന്നു. പൂജ പ്രേം, ഹാജിറ മുജീബ്, അഫ്രിൻ, അനം ബഷീർ, നദ സഹീർ, ഇശൽ റിയാസ്, അഷ്ന, ഇഷ നെഹാൽ, ആയിഷ സഫ്രീൻ, വിഷ്ണു കിരൺ, ദ്രുവ് നിധീഷ്, അഭയ്, ആശ്രയ് അനിൽ, മാനവ് ബിജുരാജ്, ഇഹ്സാൻ നവാസ്, ദീക്ഷിത് സന്തോഷ് എന്നിവർ തകർത്താടിയ ഫ്യൂഷൻ ഡാൻസിന് ദിവ്യ മെർലിൻ, അഭിലാഷ് സെബാസ്റ്റ്യൻ, വിവേക് എന്നിവർ കൊറിയോഗ്രാഫി നിർവഹിച്ചു. പവർ പാക്ക്ഡ് സിനിമാറ്റിക് പെർഫോമൻസുമായി വന്ന ഷയാൻ റിയാസ്, യെദു നന്ദൻ, റിഹാൻ വീരാൻ, റിഷാൻ റിയാസ്, റഫാൻ സക്കീർ, അഫ്നാൻ സാലിഹ്, സൈൻ മുസാഫർ, ഷെറിൻ സുബൈർ, മന്ഹ യുനൈസ്, സമാ സഫീർ എന്നിവർ കാണികളുടെ കൈയടി വാങ്ങി. ദീപിക സന്തോഷ് കോറിയോഗ്രാഫി ചെയ്ത വനിതകളുടെ ഡാൻസിൽ ദീപിക, റജീല സഹീർ, ഷിബിന, ആര്യ, തെസ്നി, നൂറുന്നീസ, സോഫിയ ബഷീർ എന്നിവരുടെ പ്രകടനം കലാസന്ധ്യക്ക് പൊലിമ പകർന്നു. മൈത്രി അംഗം കൂടിയായ സിനി ആർട്ടിസ്റ്റ് സിയാദ് അബ്ദുല്ലയുടെ സാന്നിധ്യം ഈ നൃത്തത്തിന് മികവേകി. കൾച്ചറൽ സെക്രട്ടറി പൂജ പ്രേമും ആയിഷ നജീബും അവതാരകരായി. കൃതിക രാജീവിന്റെ നൃത്തം സദസ്സിന്റെ പ്രശംസ നേടി. കീ ബോർഡ് വായിച്ച നിരഞ്ജന ആസ്വാദകരുടെ പ്രോത്സാഹനം ഏറ്റുവാങ്ങി. കൊറിയോഗ്രാഫർ ദിവ്യ മെർലിൻ ക്ലാസിക്കൽ ഡാൻസ് അവതരിപ്പിച്ചു. ബൈജു ദാസ്, മുംതാസ് അബ്ദുറഹ്മാൻ, സഹീർ മാഞ്ഞാലി, മൻസൂർ വയനാട്, സന്ധ്യ വിനോദ്, യദുനന്ദൻ, സൂര്യകിരൺ, മുജീബ് കൊല്ലം, കിഷൻ ബൈജുദാസ്, സാലിഹ സാലിഹ്, അഭിലാഷ് സെബാസ്റ്റ്യൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. കൾച്ചറൽ സെക്രട്ടറി പ്രിയ റിയാസ്, ഷരീഫ് അറക്കൽ, ബിജുരാജ് രാമന്തളി, കിരൺ, റിയാസ് കള്ളിയത്ത്, റഫീഖ് മമ്പാട്, സന്തോഷ് ഭരതൻ, റെജില സഹീർ, സഹീർ മാഞ്ഞാലി, സിയാദ്, ബർകത് ഷെരീഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.