മക്ക: ഇന്ത്യൻ ജനാധിപത്യത്തിൽ ചോദ്യചിഹ്നമായി നിൽക്കുന്ന സംഘ്പരിവാർ ഫാഷിസ്റ്റ് ഭരണകൂട ഭീകരതക്ക് എതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന പോരാട്ടങ്ങൾക്ക് മക്ക ഒ.ഐ.സി.സി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മക്കയിലെ എല്ലാ സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ എല്ലാവരും ഒറ്റ സ്വരത്തിൽ രാഹുലിന്റെ പോരാട്ടത്തെ നവ ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യസമര പോരാട്ടമാണ് എന്ന് വിശേഷിപ്പിച്ചു. ഏഷ്യൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്ത പ്രവാസി സമൂഹത്തിനായി മക്ക ഒ.ഐ.സി.സി ഇഫ്താർ വിരുന്നും ഒരുക്കിയിരുന്നു.
ഷാനിയാസ് കുന്നിക്കോട് അധ്യക്ഷത വഹിച്ചു. കുഞ്ഞുമോൻ കക്കിയ, ശിഹാബ് കോഴിക്കോട്, ഷാനവാസ് കോട്ടയം, ഉസ്മാൻ ദാരിമി എന്നിവർ ഐക്യദാർഢ്യ പ്രഖ്യാപനത്തിൽ പങ്കാളിയായി സംസാരിച്ചു. നൗഷാദ് തൊടുപുഴ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷാജി ചുനക്കര സ്വാഗതവും റഷീദ് ബിൻസാഗർ നന്ദിയും പറഞ്ഞു. മക്ക ഒ.ഐ.സി.സി നേതാക്കളായ സാക്കിർ കൊടുവള്ളി, സലീം കണ്ണനംകുഴി, ഹബീബ് കോഴിക്കോട്, നൗഷാദ് പേരുന്തല്ലൂർ, ജിബിൻ സമദ് കൊച്ചി, മുഹമ്മദ് ഷാ കൊല്ലം, നിസാം കായംകുളം, ഷബീർ ചേളന്നൂർ, മുജീബ് കീഷേരി, നൗഷാദ് എടക്കര, ഹുസ്സൈൻ കല്ലറ, നൈസാം പുറക്കാട്, മുബഷിർ അരീക്കോട്, മനാഫ് ചടയമംഗലം, റയീഫ് കണ്ണൂർ, സഹിർ തൃശൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.