ജിദ്ദ: മലപ്പുറം ഗവർണ്മെന്റ് കോളജ് അലുമ്നി അസോസിയേഷൻ ജിദ്ദ ചാപ്റ്റർ ഗോൾഡൻ ജൂബിലി വാർഷികം സംഘടിപ്പിച്ചു. 'സുവർണം 2022' എന്നപേരിൽ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ അരങ്ങേറിയ ആഘോഷ പരിപാടികൾ കോളജ് പൂർവ വിദ്യാർഥിയും എം.എൽ.എയുമായ ടി.വി. ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. അലുമ്നി ചാപ്റ്റർ പ്രസിഡന്റ് പി.എ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകൻ ബൈജു കൊട്ടാരക്കര, മുസാഫിർ എന്നിവർ ആശംസകൾ നേർന്നു. പ്രവാസം അവസാനിപ്പിക്കുന്ന അബ്ദുൽ മജീദ് നഹയെ ചടങ്ങിൽ ആദരിച്ചു. ഹജ്ജ് കോൺസൽ മുഹമ്മദ് ഹാഷിം സംബന്ധിച്ചു. കൊമേഡിയനും മിമിക്രി ആർട്ടിസ്റ്റുമായ സിറാജ് പയ്യോളിയുടെ ഹാസ്യ പരിപാടിയും ഗായകരായ ആസിഫ് കാപ്പാട്, അൻസാർ കൊച്ചി എന്നിവരുടെ ഗാനങ്ങളും പരിപാടിക്ക് കൊഴുപ്പേകി.
സലീന മുസാഫിർ ചിട്ടപ്പെടുത്തിയ കർഷക ഫോക് ഡാൻസ്, ഗുജറാത്തി ഡാൻഡിയ നൃത്തം, ഷമീന ടീച്ചർ അണിയിച്ചൊരുക്കിയ ഒപ്പന, പി.എസ്.എം.ഒ കോളജ് ടീമിന്റെ അറബ് വട്ടപ്പാട്ട് തുടങ്ങിയ പരിപാടികൾ അരങ്ങേറി.
ജിദ്ദയിലെ ഗായകരായ മിർസ ഷരീഫ്, ജമാൽ പാഷ, നൂഹ് ബീമാപ്പള്ളി, സോഫിയ സുനിൽ, മുംതാസ് റഹ്മാൻ, ധന്യ പ്രശാന്ത്, മുബാറക്, ബൈജു, ചന്ദ്രു, സൽമാൻ ഫാരിസ്, അഷ്റഫ് കൊളക്കാടൻ എന്നിവർ ഗാനമാലപിച്ചു. നിസാർ വെഞ്ഞാറമൂട് പരിപാടി നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി കെ.എം.എ ലത്തീഫ് സ്വാഗതവും പ്രോഗ്രാം കൺവീനർ ഡോ. അഷ്റഫ് നന്ദിയും പറഞ്ഞു. സി.പി.എസ് തങ്ങൾ, ഇസ്മായിൽ മങ്കരത്തൊടി, അഷ്റഫ് വരിക്കോടൻ, സലീന മുസാഫിർ, കെ.ടി. അബ്ദുസ്സലാം, സലാഹുദ്ദീൻ മുണ്ടുപറമ്പ്, പ്രദീപ് മുണ്ടുപറമ്പ്, സി.കെ.എ. റസാഖ്, നൗഫൽ പൊന്മള, സൽമാൻ ഫാരിസ് മോങ്ങം, ജുനൈദ് മുട്ടേങ്ങാടൻ, ഇ. നസീർ എന്നിവർ നേതൃത്വം നൽകി.
കോളജ് പൂർവ വിദ്യാർഥികളും ജിദ്ദയിലെ കലാസ്വാദകരുമായി വൻ സദസ്സ് സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.