റിയാദ്​ പ്രവാസി യൂസുഫി​െൻറ മൃതദേഹം നാട്ടിൽ കൊണ്ടുപോയി

റിയാദ്: കഴിഞ്ഞ ശനിയാഴ്​ച റിയാദിലെ ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം അരീക്കോട് താഴെ കൊഴക്കോട്ടൂർ സ്വദേശി യൂസുഫ് വേലിൽപറ്റയുടെ (57) മൃതദേഹം നാട്ടിൽ കൊണ്ടുപോയി. ശനിയാഴ്​ച രാവിലെ ഏഴിന്​ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് ഖബറടക്കും. 25 വർഷമായി റിയാദിൽ പ്രവാസിയായ യൂസുഫ്​ ഇലക്​ട്രീഷനായിരുന്നു. ഭാര്യയും മക്കളും റിയാദിൽ ഒപ്പമുണ്ടായിരുന്നു. അവരെ നാട്ടിലയച്ചു.

മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ആക്റ്റിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, നൗഫൽ തിരൂർ, മുബാറക്ക് അരീക്കോട് സക്കീർ താഴേക്കോട്, ഇസ്മാഈൽ പടിക്കൽ എന്നിവരാണ്​ രംഗത്തുണ്ടായിരുന്നത്​. മുഹമ്മദാണ്​ യൂസുഫി​െൻറ പിതാവ്​. മാതാവ്: ബിച്ചു പാത്തു, ഭാര്യ: ശറഫുന്നീസ. മക്കൾ: ആഷിഖ്​, നഹി യൂസുഫ്, മുഹമ്മദ് യൂസുഫ്, റിൻഷാ റീം.

Tags:    
News Summary - malappuram native died in riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.