ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമവും രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഐക്യദാർഢ്യ സദസ്സും വൻ ജനപങ്കാളിത്തംകൊണ്ടും സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗത്തെ പ്രമുഖരുടെ സാന്നിധ്യംകൊണ്ടും ശ്രദ്ധേയമായി. ജനാധിപത്യ മര്യാദകൾ പാലിക്കാതെ നീതിന്യായ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ട് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം അയോഗ്യമാക്കിയ നടപടിയിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള ഐക്യദാർഢ്യ സദസ്സും ഇഫ്താർ സംഗമത്തോടനുബഡിച്ചു സംഘടിപ്പിച്ചു.
ബാഗ്ദാദിയ ഒളിമ്പിക് ഫുട്ബാൾ ടർഫിൽ നടന്ന ഇഫ്താർ സംഗമത്തിൽ ഒ.ഐ.സി.സി മുൻ നേതാവും നിലവിൽ കെ.പി.സി.സി മൈനോരിറ്റി ഡിപ്പാർട്മെന്റ് സംസ്ഥാന സെക്രട്ടറിയുമായ കെ.സി. അബ്ദുൽറഹ്മാൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ‘വി സ്റ്റാൻഡ് വിത്ത് രാഹുൽ ഗാന്ധി’ എന്നെഴുതിയ കൂറ്റൻ ബാനറിന് പിറകിൽ നൂറുകണക്കിന് ആളുകൾ അണിനിരന്ന ഐക്യദാർഢ്യ പ്രഖ്യാപന ചടങ്ങിൽ ഒ.ഐ.സി.സി വനിത വിങ് പ്രവർത്തകരും അണിനിരന്നു. ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡൻറ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു.
ഹുസൈൻ ചുള്ളിയോട് സ്വാഗതവും കുഞ്ഞിമുഹമ്മദ് കൊടശ്ശേരി നന്ദിയും പറഞ്ഞു. ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികളും വിവിധ പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി. വനിതകളുടെ ഐക്യദാർഢ്യ സദസ്സിന് സുഹറ ഷൗക്കത്ത്, ഷൈലജ ഹുസൈൻ, സാബിറ റഫീഖ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.