മലയാളി ഡോക്ടേഴ്സ് അസോസിയേഷൻ ‘ഡോക്ടേഴ്സ് ദിനം’ മുഖ്യ രക്ഷാധികാരി ഡോ. അബ്ദുൽ മജീദ് കവരോടി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു

മലയാളി ഡോക്ടേഴ്സ് അസോസിയേഷൻ 'ഡോക്ടേഴ്സ് ദിനം' ആഘോഷിച്ചു

ദമ്മാം: മലയാളി ഡോക്ടേഴ്സ് അസോസിയേഷൻ 'ഡോക്ടേഴ്സ് ദിനം' ആഘോഷിച്ചു. ദമ്മാമിൽ നടന്ന ചടങ്ങിൽ മുഖ്യ രക്ഷാധികാരി ഡോ. അബ്ദുൽ മജീദ് കവരോടി കേക്ക് മുറിച്ച് പരിപാടി ഉദ്ഘാനം ചെയ്തു. സൗദിയുടെ പ്രതികൂല സാഹചര്യങ്ങളിൽ കാലങ്ങൾക്ക് മുന്നേ എത്തി ഇവിടെ ചികിത്സയുടെ പാതയൊരുക്കിയ മുതിർന്ന ഡോക്ടർമാരെ ഓർമിക്കണമെന്നും അവരൊരുക്കിയ വഴികളിലൂടെയാണ് ഇപ്പോഴുള്ള ഡോക്ടർമാർ സുഗമമായി മുന്നോട്ട് പോകുന്നതെന്നും തുടർന്നുള്ള സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. മലയാളി ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് പ്രിൻസ് മാത്യൂസ് അധ്യക്ഷത വഹിച്ചു. ഡോ. ബിജു വർഗീസ് സംസാരിച്ചു. ഡോക്ടർമാരുടെ പ്രവർത്തനവഴിയിൽ എപ്പോഴും കൂട്ടായും ശക്തിയായും നിലകൊള്ളുന്നത് നഴ്സുമാരാണെന്നും അവരെ മറന്നുകൊണ്ടുള്ള ഡോക്ടഴ്സ് ഡേ ആഘോഷം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് സീനിയർ ഡോക്ടർമാരെയും നഴ്സുമാരെയും പൊന്നാടയും പ്രശംസഫലകങ്ങളും നൽകി ആദരിച്ചു. ഷൈനി ജോസഫ് (സെന്‍ട്രൽ ആശുപത്രി), ശോശമ്മ ഷാജി (ശിഫ അൽ ദമ്മാം), കെ. റോയി (റയാൻ പോളിക്ലിനിക്), മരിയ ഷെറിൽ (സഫ മെഡിക്കൽ സെന്‍റർ), സഫീന ബീവി (അൽഅബീർ), എം.കെ. നിസി മോൾ (ശിഫ അൽഖോബാർ), സൂസൻ ഗിൾബർട്ട് (ദാറസ്സിഹ മെഡിക്കൽ സെന്‍റർ), ജോസ്മി ജോസഫ് (റഫ മെഡിക്കൽ), സിമിമോൾ രാജ് മോഹൻ (ബദർ അൽറാബി) എന്നിവർ ആദരവുകൾ ഏറ്റുവാങ്ങി. തുടർന്ന് നടന്ന കലാവിരുന്നിൽ അരുൺ സേവ്യർ, നിർമൽ, ലിൻസു സന്തോഷ്, ഡോ. പ്രിജൻസ് മാത്യു എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. അസോസിയേഷൻ സെക്രട്ടറി ഡോ. ആഷിഖ് കളത്തിങ്കൽ സ്വാഗതവും വനിത വിഭാഗം കൺവീനർ രാമിയ രാജേന്ദ്രൻ നന്ദിയും പറഞ്ഞു. ഡോ. അജി വർഗീസ്, അർച്ചന അഭിഷേക് എന്നിവർ അവതാരകരായിരുന്നു.

Tags:    
News Summary - Doctors Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.