മലയാളി നഴ്‌സ് റിയാദിൽ നിര്യാതനായി

റിയാദ്: സൗദിയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്​സായ മലയാളി യുവാവ്​ മരിച്ചു. റിയാദിലെ ദാറുശ്ശിഫ ആശുപത്രിയില്‍ നഴ്‌സായ എറണാകുളം പിറവം സ്വദേശി വിനോദ് വില്‍സൺ (35) ഹൃദയാഘാതം മൂലമാണ്​ മരിച്ചത്​.

ഭാര്യ വിനിത വിനോദ് നേരത്തെ റിയാദ്​ ശുമൈസി ആശുപത്രിയില്‍ നഴ്‌സായിരുന്നു. ഇപ്പോള്‍ നാട്ടിലാണ്. അഹാന്‍ വിനോദ്, നിഹാന്‍ വിനോദ്, തൂലിക വിനോദ് മക്കളാണ്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ്​ ചെയര്‍മാന്‍ സിദ്ദീഖ്​ തുവ്വൂര്‍, ശംസു പൊന്നാനി, ഇംഷാദ് മങ്കട, ദഖവാന്‍ വയനാട് എന്നിവര്‍ രംഗത്തുണ്ട്.

Tags:    
News Summary - malayali nurse died in riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.