അൽഖോബാർ: മലർവാടി അൽഖോബാർ ചാപ്റ്റർ സുരക്ഷ ബോധവത്കരണ പരിപാടിയും സമ്മാന വിതരണവും സംഘടിപ്പിച്ചു. ഖോബാർ നെസ്റ്റോ ഹാളിൽ കെ.ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി നടത്തിയ പരിപാടിയിൽ ബേസിക് 'സുരക്ഷയും പ്രഥമ ശുശ്രൂഷയും' വിഷയത്തിൽ സൗദി ഇനീഷ്യൽ ഗ്രൂപ് കമ്പനി പ്രൊവിൻസ് സേഫ്റ്റി ആൻഡ് എൻവയൺമെൻറ് മാനേജർ ഖലീൽ റഹ്മാൻ ക്ലാസ് നയിച്ചു.
നിത്യജീവിതത്തിൽ കുട്ടികൾ അഭിമുഖീകരിക്കുന്ന വിവിധ സുരക്ഷാപ്രശ്നങ്ങൾ വിഡിയോ പ്രസന്റേഷനിലൂടെ അവതരിപ്പിച്ചത് വിജ്ഞാനപ്രദമായി. കലാപരിപാടികൾ, റമദാൻ, ഈദ്, ലോക പരിസ്ഥിതിദിനം എന്നിവയോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് മുഹമ്മദ് ഫൈസൽ, ഹിഷാം, അബ്ദുൽ ഹഖീം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. 70ഓളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. മലർവാടി അൽഖോബാർ ടീം അംഗങ്ങളായ നിസാർ, മുഹമ്മദ് തസ്ലീം, നവാസ്, ഷറഫാത്ത്, റാസിഖ്, ഷബീർ, കുഞ്ഞി മുഹമ്മദ്, ആദില, ലുബ്ന, ഫാത്തിമ, നാദിറ, ബിനില എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.