മക്ക: ഹജ്ജ് തീർഥാടകർക്ക് മശാഇർ ട്രെയിൻ സേവനം ലഭ്യമാക്കുന്നതിന് 7,500 താൽക്കാലിക ജീവനക്കാരെ നിയമിച്ചു. കരാർ അടിസ്ഥാനത്തിലാണ് ഇത്രയും പേരെ സൗദി റെയിൽവേ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. ഇംഗ്ലീഷ്, തുർക്കി, ഇന്തോനേഷ്യ, നൈജീരിയ തുടങ്ങിയവ വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ളവരാണിവർ.
അതേ സമയം പുണ്യസ്ഥലങ്ങൾക്കിടയിലെ ഒമ്പത് സ്റ്റേഷനുകൾക്കിടയിൽ വ്യാഴാഴ്ച രാവിലെ മുതൽ മശാഇർ ട്രെയിൻ സർവിസ് ആരംഭിച്ചു. 17 ട്രെയിനുകളാണ് സർവിസിനുള്ളത്. മൂന്നു മാസത്തെ പരീക്ഷണഘട്ടം പൂർത്തിയാക്കിയ ശേഷമാണ് ട്രെയിൻ സർവിസ് ആരംഭിച്ചതെന്നും പുണ്യസ്ഥലങ്ങൾക്കിടയിലെ യാത്രക്ക് മശാഇർ ട്രെയിനുകളും സ്റ്റേഷനുകളും സജ്ജമായതായും സൗദി റെയിൽവേ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.