മ​ശാ​ഇ​ർ ​ട്രെ​യി​ൻ

മശാഇർ ട്രെയിൻ സർവിസ് വിജയകരം,20 ലക്ഷത്തിലധികം യാത്രക്കാർ

ജി​ദ്ദ: ഹ​ജ്ജ്​ സീ​സ​ണി​ൽ മ​ശാ​ഇ​ർ ട്രെ​യി​ൻ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി വി​ജ​യ​ക​ര​മെ​ന്ന്​ സൗ​ദി റെ​യി​ൽ​വേ (എ​സ്.​എ.​ആ​ർ) അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ദു​ൽ​ഹ​ജ്ജ്​ ഏ​ഴി​നാ​ണ്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ച​ത്. ഏ​ഴ്​ ദി​വ​സ​ത്തി​നു​ള്ളി​ൽ 2,208 സ​ർ​വി​സു​ക​ൾ ന​ട​ത്തി. മി​ന, അ​റ​ഫാ​ത്ത്, മു​സ്​​ദ​ലി​ഫ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​മ്പ​ത് റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ 21.3 ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​രെ എ​ത്തി​ക്കാ​നാ​യി. ശ​നി​യാ​ഴ്​​ച സ​ർ​വി​സ്​ അ​വ​സാ​നി​പ്പി​ച്ച​താ​യും സൗ​ദി റെ​യി​ൽ​വേ അ​റി​യി​ച്ചു. ആ​ദ്യ ദി​വ​സം ഏ​ക​ദേ​ശം 22,400 പേ​രാ​ണ്​ യാ​ത്ര ചെ​യ്​​ത​ത്.

മി​ന​യി​ൽ​നി​ന്ന് അ​റ​ഫ​യി​ലേ​ക്ക്​ 2,98,700 തീ​ർ​ഥാ​ട​ക​രെ എ​ത്തി​ച്ചു. മു​സ്​​ദ​ലി​ഫ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ 2,97,000 ല​ധി​കം തീ​ർ​ഥാ​ട​ക​രെ ക​യ​റ്റി. ശേ​ഷം 3,96,000 ല​ധി​കം തീ​ർ​ഥാ​ട​ക​രെ മി​ന​യി​ലെ​ത്തി​ച്ചു. ‘ത​ശ്​​രീ​ഖ്​’ ദി​വ​സ​ങ്ങ​ളി​ൽ മി​ന ഒ​ന്ന്, മി​ന ര​ണ്ട്, മു​സ്ദ​ലി​ഫ മൂ​ന്ന്, അ​റ​ഫ മൂ​ന്ന്​ എ​ന്നീ സ്​​റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന്​ മി​ന മൂ​ന്നാം ന​മ്പ​ർ സ്​​റ്റേ​ഷ​നി​ലേ​ക്ക് (അ​ൽ ജം​റ) 10,12,000 പേ​രെ എ​ത്തി​ച്ചു. ഇ​തി​ലൂ​ടെ ജം​റ​ക​ളി​ലേ​ക്കു​ള്ള യാ​ത്ര തീ​ർ​ഥാ​ട​ക​ർ​ക്ക്​ എ​ളു​പ്പ​മാ​യ​താ​യും സൗ​ദി റെ​യി​ൽ​വേ പ​റ​ഞ്ഞു.

Tags:    
News Summary - Mashair train service is successful, more than 20 lakh passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.