തബൂക്ക്: ആസന്നമായ മൂന്ന് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി മാസ്സ് തബൂക്ക് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. മാസ്സ് രക്ഷാധികാരി സമിതിയംഗം ഫൈസൽ നിലമേൽ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ മുസ്തഫ തെക്കൻ അധ്യക്ഷത വഹിച്ചു. നാടിന്റെ മതനിരക്ഷേപ മനസ്സിനെ സംഘപരിവാരത്തിനു തീറെഴുതിക്കൊടുക്കാൻ ഒരുമ്പിട്ടിറങ്ങിത്തിരിച്ച കോൺഗ്രസ്സിന്റെ ഏകാധിപത്യ നിലപാടിനെതിരെ ബി.ജെ.പി, യു.ഡി.എഫ് അവിശുദ്ധ കൂട്ടുക്കെട്ടിനെതിരെ പൊരുതാൻ മതനിരക്ഷേപ മതേതര മനസ്സുകൾ ഇടതുപക്ഷത്തിനൊപ്പം അണിനിരക്കണമെന്നും കൺവെൻഷൻ ജനങ്ങളോട് ആഹ്വാനം ചെയ്തു.
പാലക്കാട്ടെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിനും ചേലക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപിനും വയനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിക്കും വോട്ടു നൽകി വിജയിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് കൺവെൻഷൻ വോട്ടർമാരോട് അഭ്യർഥിച്ചു. ജോസ് സ്കറിയ, ഷമീർ, പ്രവീൺ പുതിയാണ്ടി, ജെറീഷ്, ബിനുമോൻ, യൂസഫ് വളാഞ്ചേരി, അബ്ദുൽ അക്രം, സിദ്ദീക്ക് തുടങ്ങിയവർ സംസാരിച്ചു. ഉബൈസ് മുസ്തഫ സ്വാഗതവും വിശ്വൻ പാലക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.