ദമ്മാം: ദമ്മാമിലെ വനിതാ അഭയ കേന്ദ്രത്തിൽ ദമ്മാം ഒ.ഐ.സി.സി കോഴിക്കോട് ജില്ലകമ്മിറ്റി സഫ മെഡിക്കൽ ക്ലിനിക്കുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, ബംഗ്ലാദേശ്, യുഗാണ്ട, കെനിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള സ്ത്രീകളാണ് ഇപ്പോൾ അഭയകേന്ദ്രത്തിലുള്ളത്. ഇത്തരത്തിലുള്ള മെഡിക്കൽ ക്യാമ്പ് തികച്ചും അഭിനന്ദനാർഹമാണെന്ന് അഭയ കേന്ദ്രം മേധാവി അബ്ദുറഹ്മാൻ നായിഫ് അൽഹമീദ് അഭിപ്രായപ്പെട്ടു.
കോഴിക്കോട് ജില്ല കമ്മിറ്റി വൈസ് പ്രസിഡൻറ് ജയരാജൻ, ജനറൽ സെക്രട്ടറി അസ്ലം ഫറോക്ക്, ട്രഷറർ പി.കെ. ഷിനോജ്, എൻ.പി. ഫൈസൽ, സഫ ക്ലിനിക് മാനേജിങ് ഡയറക്ടർ മുഹമ്മദ് കുട്ടി കോഡൂർ, സഫ പ്രതിനിധി ഹമീദ് വടകര, ഡോ. സോണി സുധീർ, നഴ്സുമാരായ മഞ്ജു, സഫീറ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.