ബുറൈദ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ‘ഹെൽത്തോറിയം’ ആരോഗ്യ ബോധവൽക്കരണ കാമ്പയിെൻറ ഭാഗമായി അൽഖസീം സെൻട്രലിന് കീഴിലുള്ള ഉനൈസ സെക്ടർ കമ്മിറ്റി ‘മെഡികോൺ’ സെമിനാർ സംഘടിപ്പിച്ചു.
ഉനൈസ അൽമിശ്കാത് ഓഡിറ്റോറിയത്തിൽ അൽഖസീം യൂനിവേഴ്സിറ്റി ഹെൽത്ത് കോളജ് ഡിപ്പാർട്മെൻറ് ഹെഡ് മഹ്മൂദ് മൂത്തേടം ‘പ്രമേഹവും വൃക്കരോഗങ്ങളും’ എന്ന വിഷയത്തിൽ സംസാരിച്ചു. യൂനിവേഴ്സിറ്റി ആസിസ്റ്റൻറ് പ്രഫസർ ഡോ. ശങ്കർ, ക്ലിനിക്കൽ നൂട്രിഷ്യൻ ഡോ. മുഹമ്മദ് ഇദ്രീസ് തുടങ്ങിയവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു.
സെമിനാർ സെൻട്രൽ ദഅവ സെക്രട്ടറി അബ്ദുല്ല സകാക്കിർ ഉദ്ഘാടനം നിർവഹിച്ചു. ഐ.സി.എഫ് അൽഖസീം പബ്ലിക് റിലേഷൻ ബോർഡ് അംഗം ഷമീർ സഖാഫി അധ്യക്ഷതവഹിച്ചു. ആർ.എസ്.സി ഖസീം സെൻട്രൽ സെക്രട്ടറി ഹുസൈൻ താളനൂർ സംസാരിച്ചു. സമൂഹത്തിെൻറ വിവിധ മേഖലകളിൽനിന്നുള്ളവരും വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികളും സംബന്ധിച്ച പരിപാടി വളരെയധികം ശ്രദ്ധേയമായി. ‘ബെറ്റർ വേൾഡ് ബെറ്റർ ടുമാറോ’ എന്ന ശീർഷകത്തിലുള്ള ഈ സംഘടനാവർഷത്തെ ആദ്യ പദ്ധതിയായാണ് സംഘടന ആരോഗ്യ ബോധവത്കരണ കാമ്പയിൻ അവതരിപ്പിക്കുന്നത്.
ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന പ്രവാസി സമൂഹത്തിനിടയിൽ പൊതുജന സമ്പർക്ക പരിപാടികൾ, ലഘുലേഖ വിതണം, മെഡിക്കൽ സർവേ, ഹെൽത്ത് പ്രഫഷനൽ മീറ്റ്, സോഷ്യൽ മീഡിയ കാമ്പയിൻ തുടങ്ങിയവയും നടക്കുന്നു.
പബ്ലിക് റിലേഷൻ ബോർഡ് അംഗം മുജീബ് സഖാഫി സ്വാഗതവും സെക്ടർ സെക്രട്ടറി അബ്ദുൽ ഗഫൂർ ഓമശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.