ജിദ്ദ: ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും കുട്ടികളെ സ്വീകരിച്ച് ഇഫ്താർ വിഭവം വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു. ഇരുഹറം കാര്യാലയത്തിന് കീഴിലെ കുട്ടികളുടെ സേവനത്തിനായുള്ള വകുപ്പാണ് 'ഹറമിലുള്ള നിങ്ങളുടെ കുട്ടിക്ക് ഇഫ്താർ'എന്നപേരിൽ പദ്ധതി ആരംഭിച്ചത്. ഇഫ്താർ വിഭവങ്ങളടക്കിയ പാക്കറ്റും ആൾക്കൂട്ടത്തിൽനിന്ന് വഴിതെറ്റുമ്പോൾ വേഗം തിരിച്ചറിയാനും ബന്ധപ്പെടാനും സഹായിക്കുന്ന വളകളുമാണ് നൽകുന്നത്.
ഹറമിലെത്തുന്ന കുട്ടികൾക്ക് ഇഫ്താറും ഉപഹാരങ്ങളും നൽകുന്നത് ഇരുഹറം കാര്യാലയത്തിന്റെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമാണെന്ന് വകുപ്പ് മേധാവി ഫഹദ് ബിൻ സാലിം പറഞ്ഞു. കുട്ടികൾക്ക് സേവനം ചെയ്യുന്നതിൽ വകുപ്പ് ശ്രദ്ധിക്കുന്നുണ്ട്. ഇഫ്താർ വിഭവത്തോടൊപ്പം പിതാവിന്റെയോ പകരക്കാരുടെയോ നമ്പറുകളടങ്ങിയ കൈവളകൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.