ജിദ്ദ: കോവിഡ് പ്രതിരോധ നടപടികളിലെ അശ്രദ്ധയിലും കുടുംബ, കുടുംബേതര സംഗമങ്ങൾ കൂടിവരുന്നതിലും സൗദി ആഭ്യന്തര മന്ത്രാലയ സുരക്ഷ വക്താവ് കേണൽ തലാൽ അൽശൽഹുബ് മുന്നറിയിപ്പ് നൽകി. ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് ഞായറാഴ്ച നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിലാണ് സുരക്ഷ വക്താവ് മുന്നറിയിപ്പ് നൽകിയത്. രാജ്യത്ത് കോവിഡിനെതിരെയുള്ള പ്രതിരോധ ആരോഗ്യ സ്ഥിതിയിൽ ആളുകൾക്കിടയിൽ വലിയ ആത്മവിശ്വാസമുള്ളതായി സുരക്ഷ വിഭാഗത്തിന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഇത് അമിതമായ ആത്മവിശ്വാസത്തിലേക്ക് നീങ്ങുകയും കോവിഡ് പ്രോേട്ടാകാേളുകൾ പാലിക്കുന്നതിൽ പലരും അലംഭാവം കാണിക്കാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്. മാസ്ക് ധരിക്കാതിരിക്കൽ, അനുവദിച്ചതിലും കൂടുതൽ എണ്ണത്തിലുള്ള ആളുകളുടെ ഒത്തുചേരലുകൾ എന്നിവ വർധിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. ആരോഗ്യ മുൻകരുതൽ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തലും നിയമലംഘനങ്ങൾക്കെതിരെ പിഴ ചുമത്തലും പൊലീസിെൻറ ചുമതലയാണ്. അവർ ആ ദൗത്യം തുടരുകയാണ്. പൊതു ഇടങ്ങൾ, പാർപ്പിട പരിസരങ്ങൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയിലെല്ലാം പരിശോധനയും നടപടിയുമുണ്ടാകും. വ്യക്തികളും സ്ഥാപനങ്ങളും ഇവ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നുണ്ട്. മുഴുവനാളുകളും മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി കോവിഡ് വ്യാപനം തടയാൻ നിശ്ചയിച്ച നിർദേശങ്ങൾ നിർബന്ധമായും പാലിക്കണം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ റിയാദ്, മക്ക മേഖലകളിലൊഴികെയുള്ളവർ 999 എന്ന നമ്പറിൽ അറിയിക്കണം. മക്ക, റിയാദ് മേഖലകളിൽ 911 എന്ന നമ്പറിലാണ് അറിയിക്കേണ്ടതെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.