ജിദ്ദ: കോവിഡ് കാരണം ദുരിതത്തിലായ പ്രവാസികളെ നാട്ടിലെത്തിക്കാൻ വിമാനടിക്കറ്റ് നൽകി സഹായിക്കുന്ന മീഡിയവൺ-ഗൾഫ് മാധ്യമം മിഷൻ വിങ്‌സ് ഓഫ് കംപാഷൻ പദ്ധതിയിൽ പങ്കാളിയായി യുവവ്യവസായി അബ്ദുൽ റഹീം പട്ടർക്കടവൻ. ജിദ്ദയിലെ അൽ സഹ്‌റാനി ഗ്രൂപ്പ് സി.ഇ.ഒ ആയ ഇദ്ദേഹം സൗദിയിൽ വിദേശി നിക്ഷേപകർക്ക് സ്ഥിരതാമസം നൽകൻ വേണ്ടി ആരംഭിച്ച പ്രീമിയം െറസിഡൻസി കാർഡ് ആദ്യഘട്ടത്തിൽ സ്വന്തമാക്കിയ ആൾ കൂടിയാണ്.
ഇന്ത്യയിലേക്കുള്ള ചാർട്ടേഡ് വിമാനങ്ങൾക്ക് അധികൃതരിൽനിന്ന് അനുമതി ലഭ്യമാക്കുന്നതിൽ വലിയൊരു പങ്കുവഹിക്കാനും ഈ യുവാവിന് സാധിച്ചു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിട്ടും തങ്ങളുടെ പ്രയാസങ്ങൾ കൊണ്ട് അതിന് സാധിക്കാതിരുന്ന കുറച്ചാളുകൾക്കെങ്കിലും മീഡിയവൺ-ഗൾഫ് മാധ്യമം മിഷൻ വിങ്‌സ് ഓഫ് കംപാഷൻ പദ്ധതിയിലൂടെ വിമാന ടിക്കറ്റ് നൽകാൻ സാധിച്ചതിലും അതിൽ തനിക്കും പങ്കാളിയാകാൻ കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ടെന്ന് കോഴിക്കോട് വിമാനത്താവള ഉപദേശക സമിതി അംഗം കൂടിയായ അബ്ദുൽ റഹീം പട്ടർക്കടവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.