റിയാദ്: കണ്ണൂർ വിമാനത്താവളത്തിൽ വിദേശത്ത് നിെന്നത്തുന്ന സ്െട്രച്ചർ രോഗികളെ കൈകാര്യം ചെയ്യുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. അടിയന്തര ചികിത്സ തേടിയെത്തുന്ന കിടപ്പുരോഗികളെ വിമാനത്തിൽനിന്ന് ഇറക്കുന്നതിനാവശ്യമായ സൗകര്യ കണ്ണൂർ വിമാനത്താവളത്തിലില്ല എന്നാണ് എയർ ഇന്ത്യയിൽനിന്ന് ലഭിച്ച വിവരം. ഇത്തരം രോഗികളെ കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചു വിടുകയാണ് ചെയ്യുന്നത്.
പിന്നീട്ട് ഒട്ടേറെ ദൂരം റോഡ് മാർഗം സഞ്ചരിച്ചാൽ മാത്രേമ ഈ രോഗികൾക്ക് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാനാവുന്നുള്ളൂ. ഇതുമൂലം രോഗികളുടെ ആരോഗ്യാവസ്ഥ വഷളാവുകയും കൂടുതൽ പണം ചെലവാക്കേണ്ടിവരുകയും െചയ്യുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ രണ്ട് സ്ട്രെച്ചർ രോഗികളെയും അഞ്ച് വീൽ ചെയർ രോഗികളെയും റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ഇടപെട്ട് ഇന്ത്യയിലെ വിവിധ എയർപോർട്ട് വഴി നാട്ടിലെത്തിച്ചിരുന്നു.
ഇനിയും വിവിധ ആശുപത്രികളിലായി ഇത്തരം രോഗികളുണ്ടെന്ന് വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ ചൂണ്ടിക്കാട്ടി. റിയാദിലെ നാടുകടത്തൽ കേന്ദ്രത്തിൽ മലയാളികളുൾപ്പെടെ നിരവധി ഇന്ത്യക്കാർ നാട്ടിലേക്ക് തിരിക്കാൻ ഊഴവും കാത്തിരിക്കുകയാണ്. ഇതിൽ 510 പേർക്ക് യാത്ര രേഖകളെല്ലാം തയാറാണെങ്കിലും യാത്രസൗകര്യം ലഭിക്കാത്തതിനാൽ ജയിലിൽതന്നെ കഴിയുകയാണ്. ഇവരെ അടിയന്തരമായി നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ കെ.എം.സി.സി ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി യാത്രനിരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് സൗദിയിലേക്കുള്ള യാത്രമധ്യേ ദുബൈയിൽ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ കെ.എം.സി.സി ആവശ്യപ്പെട്ടു.
ഇത്തരത്തിൽ ദുബൈയിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് താമസ സൗകര്യമേർപ്പെടുത്തുകയോ സൗദി അധികൃതരുമായി നയതന്ത്രതലത്തിൽ ചർച്ചകൾ നടത്തി അവരെ സൗദിയിലെത്തിക്കുന്നതിനോ ആവശ്യമായ നടപടികൾ സ്വീകരിക്കണം. കേന്ദ്ര വിദേശകാര്യ മന്ത്രി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, വിദേശകാര്യ സെക്രട്ടറി, കേരള മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഇന്ത്യൻ അംബാസഡർ, നോർക്ക സി.ഇ.ഒ എന്നിവർക്കാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.