ജിദ്ദ: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രധാനമായ 130 പള്ളികള്‍ സംരക്ഷിക്കാന്‍ പദ്ധതിയായി. ഇതിെൻറ ഭാഗമായി ചരിത്രബന്ധമുള്ള പള്ളികള്‍ പുതുക്കിപ്പണിത് സംരക്ഷിക്കും. നിലവില്‍ മുപ്പത് പള്ളികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാെൻറ പേരിലുള്ള പദ്ധതിക്കായി 50 ദശ ലക്ഷം റിയാല്‍ നീക്കി വെച്ചു. പുനര്‍നിര്‍മാണ സമയത്ത് കഴിയാവുന്നവ സാംസ്കാരിക തനിമ നിലനിര്‍ത്തി തന്നെ സംരക്ഷിക്കും. ഇതിെൻറ ആദ്യ ഘട്ടമെന്നോണം 30 പള്ളികള്‍ തുറന്നു കഴിഞ്ഞു. ചരിത്ര പ്രാധാന്യമുള്ള കൂടുതല്‍ പള്ളികള്‍ സംരക്ഷിക്കുന്നതോടെ വിശ്വാസി സമൂഹത്തിന് ചരിത്രത്തിലേക്കുള്ള വാതില്‍കൂടിയാണ് തുറക്കുക എന്നാണ് വിലയിരുത്തൽ.
സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്ലാമിക ചരിത്രവുമായി നേരിട്ട് ബന്ധമുള്ള നൂറുകണക്കിന് പള്ളികളുണ്ട്. ഇവയില്‍ വളരെ പ്രധാനപ്പെട്ടവ മാത്രമാണ് സംരക്ഷിച്ച് പോരുന്നത്. ബാക്കിയുള്ളവ പലതും കാലക്രമേണ നാമാവശേഷമാവുകയോ തകരുകയോ ചെയ്തിട്ടുണ്ട്. രാജ്യത്തൊട്ടാകെ പൈതൃക സംരക്ഷണ പദ്ധതിയുടേയും ടൂറിസത്തിെൻറയും ഭാഗമായി വൈവിധ്യമാര്‍ന്ന പദ്ധതികളുണ്ട്. ഇതിെൻറ ചുവടു പിടിച്ചാണ് ചരിത്ര പ്രാധാന്യമുള്ള 130 പള്ളികള്‍ പുനര്‍നിര്‍മിച്ച് കൈമാറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.