ജിദ്ദ: ഹജ്ജിന് കൂടുതൽ തീർഥാടകർ ഇന്തോനേഷ്യയിൽനിന്ന്. മുഴുവൻ രാജ്യങ്ങൾക്കും നിശ്ചയിച്ച തീർഥാടകരുടെ എണ്ണം സൗദി ഹജ്ജ് ഉംറ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ഈ വർഷം വിദേശ, ആഭ്യന്തര തീർഥാടകരടക്കം 10 ലക്ഷം തീർഥാടകർക്കാണ് അനുമതി. ഇതിൽ 8,50,000 പേർ അഥവാ 85 ശതമാനം പേർ വിദേശങ്ങളിൽനിന്നുള്ളവരായിരിക്കും. ബാക്കിയുള്ളവർ ആഭ്യന്തര തീർഥാടകരും. മുമ്പ് അനുവദിച്ച മൊത്തം ക്വോട്ടയുടെ 45.2 ശതമാനമാണ് ഓരോ രാജ്യത്തിനും നൽകിയ അനുമതി.
പതിവുപോലെ ഇത്തവണയും കൂടുതൽ തീർഥാടകർ എത്തുക ഇന്തോനോഷ്യയിൽനിന്നായിരിക്കും. 1,000,51 പേരെയാണ് ഇന്തോനേഷ്യയിൽനിന്ന് പ്രതീക്ഷിക്കുന്നത്. 23 പേരുള്ള അംഗോളയാണ് കുറഞ്ഞ തീർഥാടകരെത്തുന്ന രാജ്യം. അറബ് രാജ്യങ്ങളിൽ ഈജിപ്തിൽനിന്നായിരിക്കും കൂടുതൽ. 35,375 പേർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.