റിയാദ്: ലോകത്താകമാനമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാൻ ദക്ഷിണ സൗദിയിലെ ഷാദാ പർവതം ഒരുങ്ങുന്നു. ചരിത്രാതീത കാലത്തെ ഗുഹകൾ നിറഞ്ഞ ഇൗ കരിങ്കൽ മല അൽബാഹയിലാണ്. സൗദിയിലുള്ളതിൽ ഏറ്റവും കടുപ്പമേറിയ ഇതിന് സമുദ്രനിരപ്പിൽ നിന്ന് 1,700 മീറ്റർ ഉയരമുണ്ട്. സപുഷ്പികളുടെ വൈവിധ്യവുമായി സസ്യലതാദികളുടെ ഏറ്റവും വലിയ ജൈവമണ്ഡലം കൂടിയാണ് ഇതിന് ചുറ്റും. ഉദ്യാനസമാനമായ ജൈവവൈവിധ്യ പെരുമ വിളിച്ചോതുന്നു ചെരുവുകളും താഴ്വാരങ്ങളും. മാനവ ചരിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുന്ന ഗുഹകളാൽ നേരത്തെ തന്നെ വളരെ പ്രശസ്തമാണ് ഷാദാ പർവതം. ഭൗമശാസ്ത്രപരമായി ഏറെ പ്രത്യേകതകളോടെ രൂപംകൊണ്ട ഇൗ പർവതവും കരിങ്കൽ ഉറപ്പുള്ള മേനിയും ഗുഹകളും വിനോദ സഞ്ചാരികളെയും ചരിത്രാന്വേഷികളെയും ഒരുപോലെ ആകർഷിക്കുമെന്ന് ഗുഹകളിലൊന്ന് സ്വന്തമാക്കുകയും വിനോദസഞ്ചാര കേന്ദ്രമായി അതിനെ മാറ്റുകയും ചെയ്ത ചരിത്രഗവേഷകൻ നാസൽ അൽഷാദ്വി പറയുന്നു.
കരിങ്കൽ കടുപ്പം തുരന്ന് മനുഷ്യർ നിർമിച്ചതും പ്രകൃതി തന്നെ ഒരുക്കിയതുമായ ഗുഹകളുടെ ശിൽപചാതുരി അനന്യമാണ്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുേമ്പ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തുന്നതാണ് ഇൗ ഗുഹകൾ. അവയുടെ ഉൾവശങ്ങളിൽ പ്രാചീന ശിലാലിഖിതങ്ങളുണ്ട്. തമൂദ്, സാബിയൻ പ്രാക്തന ഗോത്രങ്ങളുടെ വരയും കല്ലെഴുത്തുകളുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്കാലത്തെ മനുഷ്യർ വീടുകളായി ഉപയോഗിച്ചതാണ് ഇൗ ഗുഹകളെന്ന് കണ്ടെത്തിയിട്ടുമുണ്ട്. പർവതവും ചുറ്റുമുള്ള ജൈവോദ്യാനവും ഗുഹകളും ചേർന്നാണ് വിശാലവും ആകർഷകവുമായ ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറുന്നത്. വളരെ പെെട്ടന്ന് തന്നെ ഏറ്റവും ആകർഷകമായ കേന്ദ്രമായി ലോക വിനോദ സഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അൽഷാദ്വി പറയുന്നു. കാഴ്ചയുടെ ആനന്ദം മാത്രമല്ല ട്രക്കിങ് അനുഭവവും പ്രദാനം ചെയ്യുമെന്നതിനാൽ സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികൾ കൂടി ആകർഷിക്കപ്പെടും. ചരിത്ര വിദ്യാർഥികൾക്കും ഭൂവിജ്ഞാന ഗവേഷകർക്കുമെല്ലാം ഇൗ പർവത മേഖല വലിയ പാഠ്യവിഷയമാണ്. കാലങ്ങൾ കൊണ്ട് രൂപപ്പെട്ടുവന്ന ഇതിെൻറ കരിങ്കല്ല് ഉടൽ തന്നെ ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. മരുഭൂ പ്രകൃതിയിൽ അപൂർവമാണ് കടുപ്പമേറിയ ഇത്തരം കരിങ്കൽ കുന്നുകൾ. വിനോദ സഞ്ചാര മേഖലയിൽ പുതിയൊരു മുഖം തുറക്കുന്നതാവും ഷാദാ.
വിനോദം മാത്രമല്ല ചരിത്ര പാഠവും ശാസ്ത്ര വിജ്ഞാനവും കൂടി പകരുന്ന തികച്ചും വ്യത്യസ്തമായ ഒരു സഞ്ചാര അനുഭവമായിരിക്കും ഷാദാ പർവതത്തിലേക്കുള്ള യാത്ര. ഏറ്റവും പഴക്കമേറിയ ഭൗമോപരിതല രൂപമാറ്റങ്ങളിലൊന്നാണ് ഷാദാ മലയെന്നും ഏകദേശം 763 ദശലക്ഷം വർഷത്തെയെങ്കിലും പഴക്കമുണ്ടാവുമെന്നും ജിയോളജിക്കൽ സർവേ അതോറിറ്റി രേഖപ്പെടുത്തുന്നു. ഇതിനോട് അനുബന്ധിച്ച് ഒരുക്കിയ മ്യൂസിയത്തിൽ ഇൗ ഭാഗത്തുനിന്ന് ലഭിച്ച പ്രാചീന മനുഷ്യവാസം വെളിപ്പെടുത്തുന്ന പൗരാണിക അവശിഷ്ടങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ചരിത്ര ഗവേഷണത്തെ സഹായിക്കുന്ന വലിയ തെളിവുകളാണിവ.
അന്നത്തെ മനുഷ്യർ മഴവെള്ളം സംഭരിക്കാൻ ചെറിയ അണക്കെട്ടുകൾ നിർമിച്ചിരുന്നതിെൻറയും കുടിവെള്ള, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ വിസ്മയാവഹമായ നടപടികൾ സ്വീകരിച്ചിരുന്നതിെൻറയും തെളിവുകളും ഇൗ ശേഷിപ്പുകളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.