മുഹമ്മദലി കോങ്ങാട്
ജിദ്ദ: നീണ്ട 29 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് പാലക്കാട് കോങ്ങാട് മണ്ഡലം മാച്ചാംതോട് സ്വദേശി മുഹമ്മദലി അറോണി (കോങ്ങാട്) നാട്ടിലേക്കു മടങ്ങുന്നു. ജിദ്ദയിലെ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായ മുഹമ്മദലി ജിദ്ദ കെ.എം.സി.സി പാലക്കാട് ജില്ല ഓർഗനൈസിങ് സെക്രട്ടറി, കോങ്ങാട് മണ്ഡലം കെ.എം.സി.സി പ്രസിഡൻറ്, മണ്ണാർക്കാട് സി.എച്ച് സെൻറർ ജിദ്ദ ചാപ്റ്റർ പ്രസിഡൻറ്, ഷറഫിയ കെ.എം.സി.സി വൈസ് പ്രസിഡൻറ്, ഷറഫിയ സ്നേഹസ്പർശം കൺവീനർ എന്നീ സ്ഥാനങ്ങൾ വഹിച്ചുവരുന്നു.
ആദ്യകാലത്ത് ജിദ്ദ ഹജ്ജ് വെൽെഫയർ ഫോറത്തിനോടൊപ്പവും പിന്നീട് സൗദി കെ.എം.സി.സി ഹജ്ജ് സെല്ലിെൻറ കൂടെയും മിനയിലും അറഫയിലും ഹജ്ജ് വളൻറിയറായും വൈസ് ക്യാപ്റ്റനായും സജീവമായിരുന്നു. ഷറഫിയ കെ.എം.സി.സി സ്നേഹസ്പർശം നേതൃത്വം കൊടുത്തിരുന്ന നോർക്ക പ്രവാസി ക്ഷേമനിധി ഹെൽപ് ഡെസ്ക്, ഫിത്വ്ർ സകാത് ശേഖരണം, റമദാൻ കിറ്റ് വിതരണം, മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലും മുഹമ്മദലി നേതൃപരമായ പങ്കുവഹിച്ചിരുന്നു. ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടൻറ് ആയി ജോലി ചെയ്യുന്ന മുഹമ്മദലി ഈ മാസം അവസാനത്തോടെ ജിദ്ദയോട് വിട പറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.