മുസാഫിർ ഡോട്ട്​ കോമി​െൻറ കോർപറേറ്റ്​ ഒാഫിസ്​ സ്ഥാപകരായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുല്ല അൽതാനിയും സച്ചിൻ ഗോദയയും ചേർന്ന് ഉദ്​ഘാടനം ചെയ്യുന്നു

മുസാഫിർ ഡോട്ട്​ കോം സൗദിയിലും; റിയാദിൽ കോർപറേറ്റ്​ ഓഫിസ്​ തുറന്നു

റിയാദ്​: യു.എ.ഇയിലെ മുൻനിര ട്രാവൽ മാനേജ്​മെൻറ്​ കമ്പനിയായ മുസാഫിർ ഡോട്ട്​ കോം സൗദി അറേബ്യയിലും പ്രവർത്തനം ആരംഭിച്ചു. പരിവർത്തന പദ്ധതിയായ വിഷൻ 2030​െൻറ ചുവടുപിടിച്ച് അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് സൗദി അറേബ്യയിലേക്കും​​​ തങ്ങളുടെ പ്രവർത്തന മേഖല വികസിപ്പിക്കുന്നതെന്ന്​ മാനേജ്​മെൻറ്​ വാർത്ത കുറിപ്പിൽ അറിയിച്ചു. റിയാദിലാണ്​ ആദ്യ ഓഫിസ്​ പ്രവർത്തനം തുടങ്ങിയത്​.

ഒലയ്യയിലെ തഹ്​ലിയ സ്​ട്രീറ്റിലുള്ള അക്​നാസ്​ സെൻറിൽ ആരംഭിച്ച ഓഫിസി​െൻറ ഉദ്​ഘാടനം മുസാഫിർ ഡോട്ട്​ കോം സ്ഥാപകരായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുല്ല അൽതാനിയും സച്ചിൻ ഗോദയയും ചേർന്ന്​ നിർവഹിച്ചു. ട്രാവൽ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. രാജ്യത്തി​െൻറ വളർന്നുവരുന്ന ടൂറിസത്തിനും കോർപറേറ്റ് ട്രാവൽ മേഖലക്കും സംഭാവന നൽകാനുതകും വിധം കോർപറേറ്റ്​ ഉപഭോക്താക്കളെയാണ്​ തങ്ങൾ ലക്ഷ്യമിടുന്നതെന്ന്​ ചടങ്ങിൽ സംസാരിച്ച മാനേജ്​മെൻറ്​ പ്രതിനിധികൾ പറഞ്ഞു. ആഴ്​ചയിൽ ഏഴുദിവസവും 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും.

ടൂറിസം വരുമാനത്തിൽ അസാധാരണ കുതിപ്പാണ്​ സൗദി അറേബ്യക്കുണ്ടാവുന്നതെന്നും ഈ വർഷം ആദ്യ പാദത്തിൽ 37 ശതകോടി സൗദി റിയാലാണെങ്കിൽ തുടർന്നുള്ള പാദങ്ങളിൽ അതിനെയും മറികടന്നുള്ള വരുമാന​ വളർച്ചയാണ്​ ഈ രംഗത്തുണ്ടാ​യ​െതന്നും ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുല്ല അൽതാനി പറഞ്ഞു. ഇതിന്​ ആക്കം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ്​ സൗദിയിലെ ഞങ്ങളുടെ പുതിയ കോർപറേറ്റ് ഓഫിസ് ആരംഭിച്ചിരിക്കുന്നതെന്നും ഇത്​ ഞങ്ങളുടെ പ്രാദേശിക വിപുലീകരണ തന്ത്രത്തി​െൻറ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. 2007ലാണ്​ മുസാഫിർ ഡോട്ട്​ കോം ആരംഭിച്ചത്​. അതിന്​ ശേഷം സുസ്ഥിര വളർച്ചയാണ്​ നേടുന്നതെന്നും കൂട്ടിച്ചേർത്തു.

റിയാദിലേക്കുള്ള ഞങ്ങളുടെ പ്രവേശനം മുസാഫിർ ഡോട്ട്​ കോമി​െൻറ സുപ്രധാന നാഴികക്കല്ലാണെന്നും നൂതന ഓഫറുകളുടെ പ്രയോജനം വിനോദ മേഖലക്ക്​ ഉടൻ ലഭ്യമാകുമെന്നും സച്ചിൻ ഗോദയ പറഞ്ഞു. പുതിയ ലോഗോ അടുത്തിടെ പ്രകാശനം ചെയതെന്നും വാർത്ത കുറിപ്പിൽ അറിയിച്ചു.


Tags:    
News Summary - Musafir.com in Saudi Arabia; Corporate office opened in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.