റിയാദ്: റിയാദിലെ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി ഇഫ്താർ സംഘടിപ്പിച്ചു. രാജ്യവും ജനതയും സമുദായവും കടുത്ത ഫാഷിസ്റ്റ് വെല്ലുവിളികൾ നേരിടുന്ന കാലത്ത് യോജിപ്പിെൻറയും സഹകരണത്തിെൻറയും പ്രാധാന്യം സംഗമത്തിൽ പങ്കെടുത്തവർ ഊന്നി പറഞ്ഞു.
ഇസ്ലാം കാലത്തെ അതിജീവിക്കുന്ന അജയ്യമായ ആദർശ സംഹിതയാണ്. എന്നാല്‍ സമുദായം വെല്ലുവിളികളെ നേരിടുന്നുണ്ട്. ഫാഷിസ്റ്റ് ശക്തികൾ വിഭാവനം ചെയ്യുന്ന ഇന്ത്യ എന്താണെന്ന് മനസ്സിലാക്കാൻ ഉത്തര്‍ പ്രദേശിലേക്ക് നോക്കിയാൽ മതി. രാജ്യത്തിെൻറ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ നൽകിയ ഒരു സമുദായത്തിെൻറ വീര ചരിത്രം ഒരു ശക്തിക്കും വെട്ടിമാറ്റാൻ കഴിയില്ലെന്നും വിവിധ സംഘടനാ പ്രതിനിധികൾ പറഞ്ഞു.
കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. കൺവീനർ റഹ്മത്തെ ഇലാഹി നദ്‌വി സ്വാഗതവും സൈതലവി ഫൈസി നന്ദിയും പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ശാഫി ദാരിമി, അലവിക്കുട്ടി ഒളവട്ടൂര്‍ (സമസ്ത ഇസ്ലാമിക് സെൻറര്‍), യു.പി. മുസ്തഫ, അഷറഫ് വേങ്ങാട്ട് (കെ.എം.സി.സി), അഡ്വ. അബ്ദുല്‍ ജലീല്‍ (സൗദി റിയാദ് ഇന്ത്യന്‍ ഇസ്ലാമിക് സെൻറര്‍), താജുദ്ദീന്‍ ഓമശേരി, ഖലീല്‍ പാലോട് (തനിമ), ജാഫര്‍ പൊന്നാനി (ആര്‍.ഐ.സി.സി), റഷീദലി (സിജി), മുഹ്‍യുദ്ദീന്‍ സഹീര്‍ (എം.ഇ.എസ്) എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.