റിയാദ്: നാളെ റിയാദിൽ നടക്കുന്ന കെ.എം.സി.സി തവനൂർ മണ്ഡലം ‘ഈലാഫ് 23’ പരിപാടിയിൽ പങ്കെടുക്കാൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എം. ഷാജി റിയാദിലെത്തി. തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് എം. അബ്ദുല്ലകുട്ടിയും ഒപ്പമുണ്ട്. ഇരു നേതാക്കളെയും റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കെ.എം.സി.സി നേതാക്കൾ സ്വീകരിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫയുടെ നേതൃത്വത്തിൽ തവനൂർ മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് അലികുട്ടി കൂട്ടായി, കെ.എം. ഷാജിയെയും കെ.സി. ലത്തീഫ്, അബ്ദുല്ല കുട്ടിയെയും ബൊക്ക നൽകി സ്വീകരിച്ചു. കെ.എം.സി.സി നേതാക്കളായ വി.കെ. മുഹമ്മദ്, യാക്കൂബ് തില്ലങ്കേരി, നൗഫൽ താനൂർ, മണ്ഡലം ഭാരവാഹികളായ സുധീർ, അബൂബക്കർ, യൂസഫ് എന്നിവരും പങ്കെടുത്തു.
നാളെ (വെള്ളി) വൈകീട്ട് ഏഴിന് റിയാദ് എക്സിറ്റ് 18 ലെ ദറത് അൽ മനാഖ ഇസ്തിറാഹയിൽ നടക്കുന്ന തവനൂർ മണ്ഡലം സമ്മേളനത്തിൽ ഇരു നേതാക്കളും പങ്കെടുക്കും. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫയടക്കം പ്രമുഖ നേതാക്കൾ സംബന്ധിക്കും. റിയാദിലെ പ്രമുഖ ഗായകർ അണിനിരക്കുന്ന ഇശൽ രാവും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.