ഫലം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ശുഭസൂചന -എം.വി. ഗോവിന്ദൻ

ജിദ്ദ: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് ഉണ്ടാക്കിയ നേട്ടം സംസ്ഥാന ഭരണത്തിനുള്ള അംഗീകാരവും വരാനിരിക് കുന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ ശുഭസൂചനയുമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ. സൗദ ി അറേബ്യയിൽ സന്ദർശനം നടത്തുന്ന അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിക്കുകയായിരുന്നു.

അതേസമയം, അരൂർ മണ്ഡലത്തിൽ എന്താണ് സംഭവിച്ചതെന്ന് സൂക്ഷ്മമായി പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആർ.എസ്.എസും ബി.ജെ.പിയും അരൂരിൽ സജീവമായി രംഗത്തില്ലായിരുന്നു. പല കാരണങ്ങളാൽ ഒരുതരത്തിലുള്ള വോട്ട് ഏകീകരണം അവിടെ സംഭവിച്ചിട്ടുണ്ട്.

എൽ.ഡി.എഫിേൻറതല്ലാത്ത സീറ്റുകൾ പിടിച്ചെടുക്കാനായി എന്നത് വലിയ നേട്ടമായി കാണുന്നു. സംസ്ഥാന സർക്കാറിനുള്ള അംഗീകാരമാണിത്. വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകൾ എൽ.ഡി.എഫിന് അനുകൂലമായിരിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Tags:    
News Summary - mv govindan about election result -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.