ദമ്മാം: രണ്ടു പതിറ്റാണ്ടുനീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരികവേദി കേന്ദ്ര കമ്മിറ്റി അംഗവും കലാവേദി കേന്ദ്രകമ്മിറ്റി ജോ. സെക്രട്ടറിയുമായ നഹാസിന് യാത്രയയപ്പ് നൽകി. നവയുഗം ദമ്മാം ഓഫിസിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചേർന്ന യാത്രയയപ്പ് യോഗത്തിൽ കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ജി. ബെൻസി മോഹൻ അധ്യക്ഷത വഹിച്ചു. നവയുഗം കേന്ദ്ര കമ്മിറ്റി ട്രഷറർ സാജൻ കണിയാപുരം യോഗം ഉദ്ഘാടനം ചെയ്തു.
നഹാസിന് കേന്ദ്ര കമ്മിറ്റിയുടെ ഉപഹാരം നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറയും ദല്ല മേഖല കമ്മിറ്റിയുടെ ഉപഹാരം നിസാം കൊല്ലവും കോദരിയ ഈസ്റ്റ് യൂനിറ്റ് കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി വർഗീസും സമ്മാനിച്ചു. കേന്ദ്ര കമ്മിറ്റി നേതാക്കളായ ഉണ്ണി പൂച്ചെടിയൽ, വിനീഷ്, അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. തിരുവനന്തപുരം കണിയാപുരം സ്വദേശിയായ നഹാസ് ദമ്മാമിൽ സ്വന്തമായി ബിസിനസ് നടത്തിവരുകയായിരുന്നു. നവയുഗത്തിെൻറ ഭാഗമായി ഒട്ടേറെ കലാസാംസ്കാരിക പരിപാടികളും കായിക ടൂർണമെൻറുകളും സംഘടിപ്പിക്കാൻ നേതൃപരമായി ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള നഹാസ് കവിയും കലാകാരനും കായികതാരവും കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.