നജ്റാൻ: കെ.എം.സി.സി ഖാലിദിയ ഏരിയ കമ്മിറ്റി ജനറൽ ബോഡി യോഗവും ശിഹാബ് തങ്ങൾ അനുസ്മരണവും ലീഡേഴ്സ് മീറ്റും ഖാലിദിയ ശിഫ ഹാളിൽ നടന്നു. നജ്റാൻ കെ.എം.സി.സി സെക്രട്ടറി സലീം ഉപ്പള ഉദ്ഘാടനം ചെയ്തു. മുസ്തഫ വയനാട് അധ്യക്ഷത വഹിച്ചു.
ഷറഫുദ്ദീൻ ചാവക്കാട് ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗും കെ.എം.സി.സിയും' വിഷയത്തിൽ നിസാർ ഫൈസി ചെറുകുളമ്പും 'ഏക സിവിൽ കോഡും മുസ്ലിം സമുദായവും' വിഷയത്തിൽ ഖലീലുറഹ്മാൻ ചെറുതുരുത്തിയും സംസാരിച്ചു. ലീഡേഴ്സ് മീറ്റിൽ സെൻട്രൽ കമ്മിറ്റി നേതാക്കളായ സലീം ഉപ്പള, നിസാർ ഫൈസി, നസീർ പാണ്ടിക്കാട്, അബ്ദുറസാഖ് ഹംസ, നൗഫൽ കുളത്തൂർ, സത്താർ തച്ചനാട്ടുകര, ഹസൻ കണ്ണമംഗലം, ബഷീർ കരിങ്കല്ലത്താണി എന്നിവർ സംബന്ധിച്ചു. അഫ്സൽ ചെമ്മാട് സ്വാഗതവും സൈനുദ്ദീൻ കോട്ടക്കൽ നന്ദിയും പറഞ്ഞു. ഖാലിദിയ ഏരിയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: മുസ്തഫ വയനാട് (പ്രസി.), അഫ്സൽ ചെമ്മാട് (ജന. സെക്ര.), അബ്ദുൾ മനാഫ് വൈദ്യരങ്ങാടി (ട്രഷ), മുജീബ് അടിവാരം, സൈനുദ്ദീൻ കോട്ടക്കൽ, സൈതലവി ചേളാരി (വൈസ് പ്രസി.), ജുനൈദ് പയ്യനാട്, മൊയ്തീൻ പടപ്പറമ്പ്, താജുദ്ദീൻ കളിയാട്മുക്ക് (സെക്ര), ജംഷീർ ചേലാമ്പ്ര (ചെയർ), അബ്ദുൽ സമദ് മന്നാനി, ഇസ്മായിൽ ചെമ്മാട് (വൈസ് ചെയർ), ഷറഫുദ്ദീൻ ചാവക്കാട് (റിലീഫ് ചെയർ), ഹനീഫ ഉപ്പള (റിലീഫ് കൺ), ഉസ്മാൻ കാളികാവ് (ഹെൽപ് ഡെസ്ക് ചെയർ), ഇഖ്ബാൽ ഒറ്റപ്പാലം (ഹെൽപ് ഡെസ്ക് കൺ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.