റിയാദ്: ‘നമ്മൾ ചാവക്കാട്ടുകാർ’ ഒരാഗോള സൗഹൃദക്കൂട്ട് സൗദി ചാപ്റ്റർ അംഗങ്ങളുടെ മക്കളിൽനിന്ന് വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു.
റിയാദ് എക്സിറ്റ് 18-ലെ വനാസ ഇസ്തിറാഹയിൽ നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് പ്രശംസാഫലകം കൈമാറി. യാസീൻ സിറാജുദ്ദീൻ, അസ്സ ഫായിസ്, അൻസ ഷെറിൻ, ലന ഇഖ്ബാൽ, സെയീം ഫായിസ്, ഹയാ ലുക്മാൻ എന്നിവരാണ് സൗദി അറേബ്യയയിൽ നിന്ന് പുരസ്കാരങ്ങൾക്ക് അർഹരായത്.
ഫിദ റഹ്മാൻ, എം.സി. മുഹമ്മദ് സഫ്രാൻ എന്നിവർ ചാവക്കാട് നടന്ന ചടങ്ങിൽ നഗരസഭ അധ്യക്ഷ ഷീജാ പ്രശാന്തിൽനിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. മനാഫ് അബ്ദുല്ല ആമുഖ പ്രസംഗം നിർവഹിച്ചു. ഫവാദ് കറുകമാട് അധ്യക്ഷത വഹിച്ചു. ഷാജഹാൻ ചാവക്കാട്, ആരിഫ് വൈശ്യംവീട്ടിൽ, ഷാഹിദ് മോൻ, ജാഫർ തങ്ങൾ, ശറഫുദ്ദീൻ അകലാട്, എ.ടി. സത്താർ എന്നിവർ സംസാരിച്ചു. സലിം പാവറട്ടി സ്വാഗതവും പ്രകാശ് താമരയൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.